Dr. P. B. Lalkar

ഡോ. പി. ബി. ലല്‍കാര്‍

1949 ല്‍ ജനിച്ചു. ജേര്‍ണലിസത്തില്‍ പി. എച്ച്. ഡി. ബിരുദം. പാലക്കാട് മേഴ്സി കോളേജില്‍ ലക്ചററായിരുന്നു. തുടര്‍ന്ന് മാതൃഭൂമി അസിസ്റ്റന്‍റ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. “വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ്”, “സൂഫിസം”, “കുട്ടികളെ നല്ലവരാക്കാന്‍”, “ഉത്തരേന്ത്യന്‍ പാചകവിധികള്‍”, “വിശേഷ വിഭവങ്ങള്‍” (2004) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. മികച്ച പത്രപ്രവര്‍ത്തനത്തിന് പൊന്നറ ശ്രീധര്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. “വിശേഷവിഭവങ്ങള്‍” എന്ന പുസ്തകത്തില്‍ പലതരം വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഉള്ളത്. ഈ പുസ്തകത്തിലെ ചില പാചകക്കുറിപ്പുകളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പുകള്‍, പാനീയങ്ങള്‍, സ്ക്വാഷുകള്‍, ജാമുകള്‍, അച്ചാറുകള്‍, സസ്യേതര വിഭവങ്ങള്‍, പുലാവുകള്‍, പലതരം പച്ചക്കറികള്‍ കൊണ്ടുള്ള കറികള്‍ തുടങ്ങി ഇരുന്നൂറില്‍പരം വിഭവങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. പാചകകല ഇഷ്ടപ്പെടുന്നവര്‍ക്കും അത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ഏറെ പ്രയോജനപ്രദമാണ്.

“വിശേഷവിഭവങ്ങള്‍”. മാതൃഭൂമി ഗ്രന്ഥവേദി, ഒക്ടോബര്‍ 2004.

Extracts

Women Writers of Kerala

View all Authors