Dr. P. A. Lalitha

ഡോ. പി. എ. ലളിത

ചേര്‍ത്തല സ്വദേശി. ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ താമസിക്കുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍റ് യൂറോളജി സെന്‍ററിന്‍റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്‍റെ സ്ഥാപക ചെയര്‍പേഴ്സണ്‍. ഐ.എം. എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്‍റ്, അബലാമന്ദിരത്തിന്‍റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഐ. എം. എ. യുടെ ദേശീയ വനിതാ വിഭാഗത്തിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍, മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായസംഘടനയായ സ്കാര്‍പിന്‍റെ പ്രസിഡന്‍റ്. നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം. “മനസ്സിലെ കൈയൊപ്പ”ാണ് ആദ്യ കൃതി. “പറയാനുണ്ടേറെ” എന്ന സമാഹാരത്തിലെ ‘എവിടെ 33 ശതമാനം’ എന്ന് ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്‍റെ ചുറ്റുപാടുകളോട് സത്യസന്ധമായി പ്രതികരിക്കുന്ന ഒരു മനസ്സിന്‍റെ അടയാളപ്പെടുത്തലുകളാണ് ഈ കുറിപ്പ്. വിമര്‍ശനങ്ങളില്‍ പോലും ഒരു തരം മൈത്രീഭാവം പുലര്‍ത്തുന്നു. തന്‍റെ ആത്യന്തികമായ കടപ്പാട് സമൂഹത്തോടാണെന്ന് ഗ്രന്ഥകാരി പ്രഖ്യാപിക്കുന്നു. തികഞ്ഞ യാഥാര്‍ത്ഥ്യബോധവും സമൂഹത്തെ അടുത്തറിയാനുള്ള നിരീക്ഷണവുമാണ് ഈ ലേഖനത്തിന്‍റെ സവിശേഷത. പ്രശസ്തമായൊരു ഗേള്‍സ് സ്കൂളില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കവേ, കാവ്യാ മാധവനും മീരാ ജാസ്മിനും ആകുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന പെണ്‍കുട്ടികളെ കണ്ടതിന്‍റെ പശ്ചാത്തലത്തില്‍ വനിതാബില്ലിന്‍റെ നീതിശാസ്ത്രം വിശകലനം ചെയ്യുകയാണ് ലേഖിക. ഡോക്ടര്‍മാര്‍ പൊതുവെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറില്ല എന്ന സാമാന്യധാരണകളെ തിരുത്തുകയാണ് പി. എ. ലളിത. വനിതയെന്ന നിലയില്‍ ഈ ഇടപെടലിന് കൂടുതല്‍ ഊര്‍ജ്ജം പകരാനും ലളിതയ്ക്കു കഴിയുന്നു.


Extracts

Women Writers of Kerala

View all Authors