Dr. Lakshmi Nair

ഡോ. ലക്ഷ്മി നായര്‍

തിരുവനന്തപുരത്തു ജനിച്ചു. എം .എ. ഹിസ്റ്ററി, എല്‍. എല്‍. എം. ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കൈരളി ചാനലില്‍ മാജിക് ഓവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു. “മാജിക് ഓവന്‍ : പാചകവിധികള്‍”, “മാജിക് ഓവന്‍ : പാചകരുചി”, “മാജിക് ഓവന്‍ : പാചക കല” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയില്‍ ഡോ. ലക്ഷ്മി നായര്‍ അവതരിപ്പിച്ച റെസിപ്പികളുടെ സമാഹാരമാണ് “മാജിക് ഓവന്‍ : പാചകകല” (2007). വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, സൂപ്പുകള്‍, സാലഡുകള്‍, ജൂസുകള്‍, അച്ചാറുകള്‍ തുടങ്ങി നിത്യേന ഉണ്ടാക്കാവുന്നവയുടെയും വിശേഷാവസരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കാവുന്ന പ്രത്യേക വിഭവങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനുതകുന്ന ഹെല്‍ത്ത് ഫുഡുകളുടെയും പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കോണ്ഡ പാലക്, ആലുഗോപി എന്നിവയുടെ പാചകക്കുറിപ്പുകളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“മാജിക് ഓവന്‍ : പാചകവിധികള്‍”. “മാജിക് ഓവന്‍ : പാചകരുചി”. “മാജിക് ഓവന്‍ : പാചക കല” .

Extracts

Women Writers of Kerala

View all Authors