Jus. A. Lakshmikutty

ജസ്റ്റീസ് എ. ലക്ഷ്മിക്കുട്ടി

1944 ല്‍ തിരുവനന്തപുരം അമ്പലത്തറയില്‍ ജനിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്.

കവിതകള്‍ എഴുതുന്നു. ശ്രീ. കെ. ആര്‍ നാരായണ ദാസ് പുരസ്കാരം ("എന്‍റെ ഹൃദയം വിതുമ്പുന്നു") ലഭിച്ചിട്ടുണ്ട്.

ആത്മനിഷ്ഠ സ്വഭാവമുള്ള കവിതകളാണ്. "എന്‍റെ ഹൃദയം വിതുമ്പുന്നു" എന്ന കവിതയില്‍ വിഷാദത്തിന്‍റെ ഛായയാണുള്ളത്. പിരിഞ്ഞുപോയവനെ ഓര്‍ത്തുള്ള ദുഃഖമാണിതിലുള്ളത്. വിധി വേര്‍പ്പെടുത്തിയവന്‍ ഒരിക്കലും തിരികെ വരില്ല. മരണത്തിനല്ലാതെ മറ്റൊന്നിനും അവരില്‍ ശാന്തി നല്കുവാന്‍ സാധിക്കില്ല.

ആഴലേറിയനാള്‍കള്‍ പുല്‍കിനാന്‍

മരണം മാടിവിളിക്കിലും വിഭോ

കഴിയില്ലതിലേറെയൊന്നിനും

മമ ചിത്തത്തിനു ശാന്തിയേകിടാന്‍ എന്ന് കവയിത്രി ഉറപ്പിച്ചു പറയുന്നു.

"എന്‍റെ ഹൃദയം വിതുമ്പുന്നു" (കവിത). കൈരളി മുദ്രാലയം, മെയ് 2003. "ഹൈക്കോടതിയിലെ ഒരു ദിനം" (കവിത). എസ്. റ്റി. റെഡ്യാര്‍ സണ്‍സ്, ജനുവരി 2004.

Extracts

Women Writers of Kerala

View all Authors