M. T. Kuttiamma

എം. റ്റി. കുട്ടിയമ്മ

1941 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ശ്രീമതി പെണ്ണമ്മയുടെയും ശ്രീ. എം. ജെ. മാലിപ്പറമ്പലിന്‍റെയും മകള്‍. സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് ഹൈസ്കൂള്‍, വാഴപ്പള്ളി, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി (കെമിസ്ട്രി), എന്‍. എസ്. എസ്. ബി. എഡ്. ട്രെയിനിംഗ് കോളേജ്, പെരുന്ന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസായി വിരമിച്ചു. ചെറുകഥ, നോവല്‍, ലേഖനം, ഹാസ്യലേഖനം, പരിഭാഷ (ഇംഗ്ലീഷില്‍ നിന്ന്) എന്നിവ രചിച്ചിട്ടുണ്ട്. “പറന്നു പറന്ന് പറന്ന്” എന്ന കൃതിയില്‍ ഒരു അദ്ധ്യാപിക നല്കിയ വെളിച്ചത്തിന്‍റെ ശക്തിയില്‍ ഉയര്‍ന്ന നിലയിലെത്തിയ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ കഥ പറയുകയാണ്. വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കില്‍, ശരിയായ അറിവു കിട്ടിയില്ലെങ്കില്‍ തന്‍റെ ഉമ്മയെപ്പോലെ വൃദ്ധനായ ഒരുവന്‍റെ വെപ്പാട്ടികളിലൊരുവളായിത്തീരുമായിരുന്നു റംല. അവള്‍ പത്രസ്ഥാപനത്തിന്‍റെ ഉടമയും ചീഫ് എഡിറ്ററുമാകുന്നു. പ്രതികൂലാവസ്ഥയില്‍ പോരാടി, ജീവിതത്തെ ഉന്നത നിലയിലെത്തിക്കുവാന്‍ അവള്‍ക്ക് പ്രചോദനമേകിയത് വനജ ടീച്ചറാണ്. ഒരു അദ്ധ്യാപികയ്ക്ക് തന്‍റെ കുട്ടികളെ എത്രമാത്രം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യാന്‍ സാധിക്കുമെന്ന കാര്യവും ഈ നോവലില്‍ വെളിപ്പെടുത്തുന്നു.

“എരിഞ്ഞടങ്ങുന്ന പകല്‍” (നോവല്‍). തിരുവനന്തപുരം: എവര്‍ഗ്രീന്‍ ബുക്സ്, ഒക്ടോബര്‍. “പറന്നു പറന്നു പറന്ന്” (നോവല്‍). തിരുവനന്തപുരം: എവര്‍ഗ്രീന്‍ ബുക്സ്, ഡിസംബര്‍. “സുകൃതിം” (നോവല്‍). തിരുവനന്തപുരം: എവര്‍ഗ്രീന്‍ ബുക്സ്, ഡിസംബര്‍. “നക്ഷത്രങ്ങള്‍ പറഞ്ഞ കഥ” (നോവല്‍). കോട്ടയം: അവന്തി പബ്ലിക്കേഷന്‍സ്, ഡിസംബര്‍. “ലോഹങ്ങള്‍ കഥ പറയുന്നത്” (ബാലസാഹിത്യം). തിരുവനന്തപുരം: മൈത്രി ബുക്സ്, ഡിസംബര്‍. “ഭൗതികരസതന്ത്രം” “അകാര്‍ബണിക, കാര്‍ബണിക രസതന്ത്രം”. തിരുവനന്തപുരം: അച്ചടിയില്‍) ബാലസാഹിത്യം, ചിന്ത പബ്ലിക്കേഷന്‍സ്, 2010.

Extracts

Women Writers of Kerala

View all Authors