Lalamma

ലാലമ്മ

1965 ല്‍ ഇടുക്കി ജില്ലയില്‍ കൂത്തുപ്പാറ കരയില്‍ കുഴിമറ്റം വീട്ടില്‍ ജനിച്ചു. വെള്ളത്തൂവല്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സ്കൂള്‍-കോളേജ് തലത്തില്‍ കവിതയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കഥയും കവിതയും എഴുതും. വിവിധ സാംസ്കാരിക സംഘടനകളില്‍ സജീവമാണ്. ഇപ്പോള്‍ എല്ലക്കല്ലില്‍ താമസിക്കുന്നു. “മുള: ഇടുക്കി കഥകള്‍” എന്ന സമാഹാരത്തിലെ ‘സൂസന്ന’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാലമ്മയുടെ സൂസന്ന വ്യത്യസ്തഭാവ പ്രപഞ്ചമാണ് അനുവാചകര്‍ക്കേകുന്നത്. ആഖ്യാനത്തിലെ സൂക്ഷ്മാംശനിരീക്ഷണമാണ് ഈ കഥാകാരിയുടെ സവിശേഷത. ലാലമ്മയുടെ നിഷ്കളങ്കമായ ആഖ്യാനം കഥാപാത്രത്തിനു ഉേډഷമേകുന്നതായി ഡോ. എം. രാജീവ്കുമാര്‍ നിരീക്ഷീച്ചിട്ടുണ്ട്. ബിബ്ലിക്കല്‍ കഥാപാത്രമായ സൂസന്നയെ രൂപമാക്കി ആധൂനിക ജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടുകയാണ് ലാലമ്മ. എഴുത്തിന്‍റെ ഒഴുക്കു തടസ്സപ്പെട്ട കഥാകൃത്തിന്‍റെ ഭാവനയിലൂടെ എഴുതാപ്പുറങ്ങളില്‍ വന്നുംപോയുമിരിക്കുന്ന കഥാപാത്രങ്ങള്‍ കഥ മെനയുന്നു, പറയുന്നു. യുഗാന്തരങ്ങളുടെ പ്രവാചകനായി, മൂടിവയ്ക്കപ്പെട്ട സത്യമായി നിലക്കൊള്ളുന്ന ദാനിയേലും സരോളില്‍ വിടര്‍ന്ന ശോശന്ന പൂ പോലെ സുന്ദരിയായ സൂസന്നയും കഥാകൃത്തിന്‍റെ ഉറക്കം കെടുത്തുന്നു.


Extracts

Women Writers of Kerala

View all Authors