Kuttykunju Thankachi

കുട്ടിക്കുഞ്ഞു തങ്കച്ചി

ഇരയിമ്മന്‍ തമ്പിയുടെ മകള്‍. 1820 ല്‍ കൊല്ലവര്‍ഷം 995 ല്‍ ജനനം. കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ അമ്മയും അച്ഛനും തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധുത്വം ഉള്ളവരായിരുന്നു. തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ് കുട്ടിക്കുഞ്ഞു തങ്കച്ചി ബാല്യകാലം മുതല്‍ക്ക് അമ്മയൊന്നിച്ച് താമസിച്ചു വന്നത്. കിഴക്കേ മഠത്തില്‍ കുട്ടിക്കുഞ്ഞുതങ്കച്ചി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും വായിക്കാനും വശമാക്കി. അത്യാവശ്യം കണക്കും പഠിച്ചു. 1904 വരെയാണ് കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ജീവിതകാലം.

സമ്പൂര്‍ണ്ണായ മൂന്നു ആട്ടക്കഥകളും, ഏതാനും കിളിപ്പാട്ടുകളും കീര്‍ത്തനങ്ങളും തിരുവാതിരപ്പാട്ടുകളും തുളളലുകളും ഉള്‍പ്പടെ പതിനെട്ടിലേറെ കൃതികള്‍ കുട്ടിക്കുഞ്ഞു തങ്കച്ചിയുടേതായുണ്ട്. അച്ഛനായ ഇരയിമന്‍ തമ്പിയുടെ സ്വാധീനം അനുഗുണം എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പ്രകടമായിരുന്നു അവരുടെ കൃതികളില്‍. എങ്കിലും ഭക്തിയും, രാജഭക്തിയും നിറഞ്ഞുനില്‍ക്കുന്ന ആ കൃതികള്‍ ഒരു കാലഘട്ടത്തിന്‍റെ പ്രതിഫലനം തന്നെയായിരുന്നു. അവയ്ക്ക് അക്കാലത്ത് വേണ്ടത്ര പ്രചാരണവും ലഭിച്ചിരുന്നു. എട്ടുകാശുവിലയുള്ള അന്നത്തെ അച്ചടിപുസ്തകങ്ങളുടെ കൂട്ടത്തില്‍ തങ്കച്ചിയുടെ കൃതികളും ചാലകമ്പോളത്തില്‍ കിട്ടുമായിരുന്നു. മാത്രമല്ല, കവിത വായിച്ചു കേള്‍പ്പിക്കാനും അവരുടെ അഭിപ്രായങ്ങള്‍ അറിയാനും അവരെക്കൊണ്ട് കവിത തിരുത്തിക്കാനും മറ്റുമായി ദിവസവും ആള്‍ക്കാര്‍ കിഴക്കേ മഠത്തില്‍ ചെല്ലുമായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കുഞ്ഞു തങ്കച്ചി അവരുടെ ജീവിതകാലത്തില്‍ പ്രധാനപ്പെട്ട ഒരു കവി ആയിരുന്നു എന്നതിന്‍റെ സൂചനകളാണ് ഇതെല്ലാം.

കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ശ്രീമതി സ്വയംവരം എന്ന ആട്ടക്കഥയിലെ ഏതാനും വരികളാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. സംഗീതവുമായുള്ള വരികള്‍ ആട്ടക്കഥയ്ക്കുവേണ്ടി ചേരുവകള്‍ എല്ലാംതന്നെ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശ്രീമതി സ്വയംവരത്തില്‍

തിരുവാതിരപ്പാട്ടുകള്‍ - “ശിവരാത്രി മഹാത്മ്യം”. “സീതാസ്വയംവരം”. “നാരദമോഹനം” കുറത്തിപ്പാട്ടുകള്‍ “കിരാതം” “നളചരിതം” കിളിപ്പാട്ടുകള്‍ “തിരുവനന്തപുരം സ്ഥലപുരാണം” “വൈക്കം സ്ഥലപുരാണം” ആട്ടക്കഥകള്‍ “പാര്‍വ്വതീസ്വയംവരം” “ശ്രീമതി സ്വയംവരം” “മിത്രരാസഹമോക്ഷം”

Extracts

Women Writers of Kerala

View all Authors