Dr. P. K. Kushalakumari

ഡോ. പി. കെ. കുശലകുമാരി

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ജനിച്ചു. മലയാളഭാഷയില്‍ എം. എ., എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ഓണററി ട്രഷറര്‍, കലാലയ വിഭാഗം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. “കഥാപാത്ര സൃഷ്ടി നോവലിലും നാടകത്തിലും” എന്ന കൃതിയെ കൂടാതെ ജി. ശങ്കരപിള്ളയുടെ തെരുവുനാടകങ്ങളും എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “കഥാപാത്രസൃഷ്ടി നോവലിലും നാടകത്തിലും” എന്ന പഠനഗ്രന്ഥത്തെ മൂന്ന് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം അധ്യായത്തില്‍ സാഹിത്യത്തിലെ കഥാപാത്ര സൃഷ്ടിയെക്കുറിച്ചും രണ്ടാം അധ്യായത്തില്‍ കഥാപാത്രസൃഷ്ടി നോവലില്‍ എപ്രകാരമാണെന്നും മൂന്നാം അധ്യായത്തില്‍ നാടകത്തിലെ കഥാപാത്ര സൃഷ്ടിയെക്കുറിച്ചും പഠനം നടത്തിരിക്കുന്നു. കഥാപാത്ര സൃഷ്ടി - നോവലില്‍ എന്ന രണ്ടാം അധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. നോവലിലെ കഥാപാത്ര സൃഷ്ടിയെക്കാള്‍ ദുഷ്കരമായ പ്രക്രിയയാണ് നാടകത്തിലെ കഥാപാത്രസൃഷ്ടിയെന്നു സ്ഥാപിക്കുകയാണ് ഡോ. കുശലകുമാരി ഈ ഗ്രന്ഥത്തിലൂടെ. കഥാപാത്രസൃഷ്ടിയെ സംബന്ധിച്ചിടത്തോളം നാടകത്തിലേക്കാള്‍ സാധ്യത നോവലിലുണ്ട്. കഥാപാത്ര സ്വത്വം വെളിപ്പെടാന്‍ നാടകത്തില്‍ സംഭാഷണം മാത്രം അവലംബമായിരിക്കേ നോവലില്‍ ആഖ്യാനവും ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗ്രന്ഥകാരി വിലയിരുത്തുന്നു. മലയാള നോവലിലെ ഇതിഹാസമായ ഖസാക്കുകാരന്‍ രചിച്ച നോവലുകളിലെ കേന്ദ്രകഥാപാത്രങ്ങളിലൂന്നികൊണ്ട് അദ്ദേഹത്തിന്‍റെ കഥാപാത്രസൃഷ്ടിയെ വിലയിരുത്തുകയാണ് ‘കഥാപാത്രസൃഷ്ടി നോവലില്‍’ എന്ന അധ്യായത്തില്‍ രവി, സിദ്ധാര്‍ത്ഥന്‍, കുഞ്ഞുണ്ണി എന്നീ കഥാപാത്രങ്ങളില്‍ കൂടി വിജയന്‍റെ നോവലിന്‍റെ ശ്രേഷ്ഠത എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു. നാടകീയ നോവല്‍ ആണ് ചൈതന്യപൂര്‍ണ്ണമായ ജീവിതാനുഭവം വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നത്. അതുകൊണ്ടു തന്നെ ജനശ്രദ്ധയും അത്തരം നോവലുകള്‍ക്കു തന്നെ എന്ന അഭിപ്രായവുമാണ് എഴുത്തുകാരിയ്ക്കുള്ളത്.
“ജി. ശങ്കരപ്പിള്ളയുടെ തെരുവുനാടകങ്ങള്‍”. തൃശ്ശൂര്‍: സമൂഹമനസ്സും മലയാള നോവലും, മലയാള പഠനഗവേഷണ കേന്ദ്രം, 1997. “കഥാപാത്രസൃഷ്ടി നോവലിലും നാടകത്തിലും”. തൃശൂര്‍: രംഗചേതന, 1997.

Extracts

Women Writers of Kerala

View all Authors