A. Krishnakumari

എ. കൃഷ്ണകുമാരി

1963 ജൂണ്‍ 15 ന് പുലമത്തോളില്‍ ജനനം. സി. ഇ. രാഘവ പിഷാരടിയുടെയും സി. സരോജിനിയുടെയും മകള്‍ ചെമ്മലശ്ശേരി എല്‍. പി. സ്കൂള്‍, കലൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എ. ഫിലോസഫി ബിരുദം നേടി. 1984 മുതല്‍ 2004 വരെ ഭോപ്പാല്‍ സെന്‍ട്രല്‍ ക്രോണിക്കിളില്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി ചെയ്തു. 2004 മാര്‍ച്ച് മുതല്‍ ദേശാഭിമാനി തൃശ്ശൂര്‍ യൂണിറ്റില്‍ സബ് എഡിറ്റര്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്നു.

         "വനിതാ പത്ര പ്രവര്‍ത്തനം ചരിത്രവും വര്‍ത്തമാനവും" എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്.

          പത്ര പ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ക്കുണ്ടായിരുന്ന പങ്കിനെ കുറിച്ചും വനിതാ പത്ര പ്രവര്‍ത്തകരെകുറിച്ചും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥമാണ്"വനിതാ പത്രപ്രവര്‍ത്തനം ചരിത്രവും വര്‍ത്തമാനവും" ഇരുപത് ആദ്യകാല വനിതാ പത്ര പ്രവര്‍ത്തകരുടെ സംഭാവനകളെ കുറിച്ച് ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ഇടപെടലുകളിലൂടെയാണ് സ്ത്രീകള്‍ പത്രപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. അന്ന് വനിതകള്‍ക്ക് മാത്രമായി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയിരുന്നു. സ്ത്രീകള്‍ നേരിടുന്ന കുടുംബപരവും ലിംഗപരവും സാമൂഹികപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സന്നദ്ധത അന്നത്തെ വനിതാ പത്രപ്രവര്‍ത്തകര്‍ കാണിച്ചിരുന്നു.


Extracts

Women Writers of Kerala

View all Authors