Krishnakumari

കൃഷ്ണകുമാരി

അമ്പലപ്പുഴ താലൂക്കില്‍ കരുമാടി കാങ്കോലി ബംഗ്ലാവില്‍ 1937 ല്‍ ജനനം. എല്‍. കാര്‍ത്ത്യായനി അമ്മയും കെ. കെ. കുഞ്ഞുപിള്ളയും മാതാപിതാക്കള്‍. അമ്പലപ്പുഴ, തകഴി സ്കൂളുകളിലും തിരുവനന്തപുരം വിമന്‍സ് കോളേജിലും ആലപ്പുഴ എസ്. ഡി. കോളേജിലും വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയിലും കേരള സാക്ഷരതാ സമിതിയിലും ജോലി ചെയ്തു. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തക. “മനസ്സെന്ന മാന്ത്രികച്ചെപ്പ്”, “ഛായ പ്രതിച്ഛായ”, “വ്യൂഹം”, “കുന്തി” (നോവല്‍), “ഓര്‍മ്മകള്‍ക്ക് ഒരു ഓലക്കുട” (ചെറുകഥാസമാഹാരം), “കെ. കെ. കുഞ്ചുപിള്ള എന്‍റെ അച്ഛന്‍” (ജീവചരിത്രം), “മകളേ നിനക്കായി” (ലേഖന സമാഹാരം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “കുന്തി” എന്ന നോവലിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാഭാരതകഥയില്‍ നിന്നും മഹാരാജാവ് പാണ്ഡുവിന്‍റെ പത്നി കുന്തിയുടെ ചിന്തകളുമായി കൃഷ്ണകുമാരി രചിച്ച ഹൃദ്യമായ നോവലാണ് “കുന്തി”. മഹാഭാരതകഥ കുന്തിയുടെ മാത്രം കഥയല്ല. ആ വലിയ കഥയ്ക്ക് അതിന്‍റേതായ അന്ത്യം ഉണ്ടാക്കാനുള്ള എളിയ ഉദ്യമമാണ് ഈ കൃതി.
"കുന്തി" (നോവല്‍). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2000

Extracts

Women Writers of Kerala

View all Authors