Kozhisseri Santhakumari

കോഴിശ്ശേരി ശാന്തകുമാരി

1939 ല്‍ ആലപ്പുഴ ജില്ലയില്‍, കായംകുളം, പള്ളിയ്ക്കല്‍ ജനിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറാണ്. 1996 ല്‍ വിരമിച്ചു.

വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു. സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സമകാല പ്രശ്നങ്ങളും കവിതകളില്‍ കടന്നുവരുന്നു. അല്പം തത്വചിന്തയും ആത്മീയതയും കലര്‍ന്നുവരുന്ന ഒരു കവിതയാണ് څപൂര്‍ണ്ണതچ. മിഥ്യയുടെ ചാരത്തിലൂടെ ഇളകിപ്പറക്കുന്ന തേജസ്സിന്‍റെ കണമോ തീപ്പൊരിയോ ആണ് താനെന്ന് അവര്‍ സംശയിക്കുന്നു. നാം ആരെന്ന് നമുക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. നശ്വരതയില്‍ നിന്ന് അനശ്വരമായ നിത്യതയിലേയ്ക്ക് എത്താന്‍ സാധിക്കുമെന്ന് അവര്‍ പറയുന്നു അഥവാ അവര്‍ അതിന് ആഗ്രഹിക്കുകയാണ്.

ഈ വണ്ണം ഞാനുമെന്‍റെ

നോക്കെത്താ സാമ്രാജ്യവും

ഈ പ്രപഞ്ചതുമതാ -

ഉച്ചത്തില്‍ പറക്കുന്നു.

പൂര്‍ണത - സമ്പൂര്‍ണത

ഞാതു ഭുജിച്ചീടും

വിലക്കപ്പെട്ട കനി-

യില്ലെന്‍റെ പൂവാടിയില്‍

വീണ” (കാവ്യസമാഹാരം) (അവതാരിക ജി ശങ്കരക്കുറുപ്പ്) കൊച്ചിന്‍: ലിയോ പ്രിന്‍റേഴ്സ്, സ്വയം പ്രസിദ്ധീകരിച്ചു, ഡിസംബര്‍ 1974. “സ്ത്രീ” (കാവ്യസമാഹാരം) - പ്രസാധനം, പ്രതിഭാബുക്സ് മാവേലിക്കര: വിതരണം - പൂര്‍ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്. ഷന്‍സ്.

Extracts

Women Writers of Kerala

View all Authors