K. Kavitha

കെ. കവിത

തൃശ്ശൂര്‍ കൂര്‍ക്കപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെയും കുണ്ടുപാരവളപ്പില്‍ ഗൗരിയുടെയും പുത്രി. ബാംഗ്ലൂരില്‍ താമസം. ബാംഗ്ലൂര്‍ കഥാരംഗഗഹം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്‍റ്. കുങ്കുമം നോവല്‍ അവാര്‍ഡ്, പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ സാഹിത്യ അവാര്‍ഡ്, സഹൃദയ സാഹിത്യ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തനകനുമായ ടി. കെ. രവീന്ദ്രന്‍ ഭര്‍ത്താവ്. “വെളുത്ത സൂര്യډാരുടെ കറുത്ത നക്ഷത്രങ്ങള്‍”, “മായാസീത”, “ചിത്തരോഗാശുപത്രി”, “ചിത”, “ദൈവപുത്രി”, “അമ്പിളി”, “അപശ്രുതി”, “ദമയന്തി” എന്നീ നോവലുകള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. “ദമയന്തി”യിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും മനുഷ്യപ്രകൃതിയുടെ മൃഗീയ വൈരൂപ്യത്തിന്‍റെയും കഥാശില്‍പ്പമാണ് ദമയന്തി. നിര്‍മലമായ സ്നേഹവും പരസ്പരവിശ്വാസവും ദാമ്പത്യപ്രണയത്തിന്‍റെ മുഖമുദ്രയാക്കുന്ന മഹാഭാരതം - വനപര്‍വ്വത്തിലെ നളദമയന്ത്രീ കഥയുടെ നോവല്‍ ആവിഷ്കാരമാണ് ദമയന്തി. ഈ കൃതിയെ ഡോ. സുകുമാര്‍ അഴിക്കോട് അവതാരികയില്‍ വിലയിരുത്തുന്നു - നോവല്‍ തുടങ്ങുന്നത് നളചരിതത്തിലെ വികാരമൂര്‍ച്ചയുടെ ഒരു രംഗത്തോടെയാണ് നളനും പുഷ്കരനും തമ്മിലുള്ള ചൂതുകളി പൊരിഞ്ഞു നടക്കുന്നു. നളന്‍ ഏതോ മാരകമായ മാദകലഹരിയില്‍പ്പെട്ട് സമ്പൂര്‍ണ നാശത്തിലേയ്ക്ക് ഇടം വലം നോക്കാതെ ഓടുകയാണ്. ഈ വൈകാരികമായ തീക്ഷ്ണത അവസാനം വരെ ഭിന്നരംഗങ്ങളിലൂടെ നിലനിര്‍ത്താന്‍ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു.


Extracts

Women Writers of Kerala

View all Authors