Kavitha Jose

കവിത ജോസ്

1975 ല്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍ ജനിച്ചു. ശ്രീമതി. മേരി ജോസിന്‍റെയും ശ്രീ. എന്‍. സി. ജോസിന്‍റെയും മകള്‍. കുളത്തുവയല്‍ സെന്‍റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മോസ്കോവിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോക്ടറാണ്. ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. 2004 ലെ പൂര്‍ണ ഉറൂബ് അവാര്‍ഡ് (“ഡ്രോപ് ഔട്ട്സ്”) ലഭിച്ചു. നോവല്‍, ചെറുകഥ, കവിത എന്നിവ രചിക്കാറുണ്ട്. “കാതോര്‍ക്കുന്നു” (ജൗയഹശവെലറ ശി ഇീഹഹലഴല ങമഴമ്വശില, 1992) എന്ന കവിതയില്‍ സ്ത്രീത്വത്തിന്‍റെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുന്നു. സ്ത്രീയ്ക്കെതിരെ നിലകൊള്ളില്ലെന്നുള്ള ധര്‍മ്മത്തിന്‍റെ സ്വരം ഉയര്‍ന്നുവരുന്നതിന് കാതോര്‍ക്കുകയാണ് കവയിത്രി. ജീവിതത്തിന്‍റെ ആദ്യഘട്ടം മുതല്‍ക്കു തന്നെ സ്ത്രീബന്ധിക്കപ്പെട്ടവളാണ്. ബാല്യത്തിലച്ഛനും, യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും ലക്ഷമണ രേഖകള്‍ വരയ്ക്കുന്നു. ഗുരുസ്ഥാനീയരും, അച്ഛനമ്മമാരും അരുതുകള്‍ നല്‍കുന്നു. കൂട്ടുകാരും വഴികളിലുള്ളവരും വെറും ജഡവസ്തുവായി സ്ത്രീയെ നോക്കുന്നവരാണ്. ഇവരെല്ലാവരും ബന്ധനങ്ങള്‍ തീര്‍ത്തവരാണ്. ബന്ധനങ്ങള്‍ അസ്ത്രങ്ങളായി മാറുന്നു. സ്ത്രീത്വത്തിനു നേരെ ഞാണ്‍ വലിക്കാത്ത ഒരു സമൂഹം ഉണ്ടാകുമെന്ന പ്രത്യാശ കൂടി ഈ കവിതയിലുണ്ട്.


Extracts

Women Writers of Kerala

View all Authors