Kavitha Balakrishnan

കവിത ബാലകൃഷ്ണന്‍

1976 ല്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കലാചരിത്രത്തിലും സൗന്ദര്യ ശാസ്ത്രത്തിലും ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. മലയാള ആനുകാലികങ്ങളിലെ ദൃശ്യപരതയില്‍ ഇലസ്ട്രേഷന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. ഇപ്പോള്‍ തൃശ്ശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ കലാചരിത്രം ലക്ചറര്‍. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്‍റ് അവാര്‍ഡ് ലഭിച്ചു. അതിന്‍റെ ഭാഗമായി ക്രിമിയന്‍ തീരത്തെ ആര്‍ത്തെക് ഇന്‍റര്‍നാഷണല്‍ യങ് പയനിയര്‍ ക്യാമ്പില്‍ പങ്കെടുത്തു. 1993 ല്‍ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച “ആര്‍ത്തെക് അനുഭവങ്ങള്‍” 2003 ല്‍ പുസ്തകമായി പുറത്തിറങ്ങി. ഇതിന് 2004 ലെ എസ്. ബി. ടി. അവാര്‍ഡ്. ആദ്യകവിതാസമാഹാരമായ അങ്കവാലുള്ള പക്ഷിക്ക് ഭൂമിക ട്രസ്റ്റിന്‍റെ എ. അയ്യപ്പന്‍ അവാര്‍ഡ്, “കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം” എന്ന ഗ്രന്ഥത്തിന് 2007 ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചു. “ആധുനിക കേരളത്തിലെ ചിത്രകല” (2007) എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകലയെക്കുറിച്ച് പഠനം നടത്തിയ കവിതാ ബാലകൃഷ്ണന്‍ കേരളത്തിലെ ആധുനിക ചിത്രകലയെക്കുറിച്ച് പ്രദിപാദിക്കുന്ന ഗ്രന്ഥമാണ് ആധുനിക കേരളത്തിലെ ചിത്രകല. ആശയം, പ്രയോഗം, വ്യവഹാരം എന്നീ മൂന്ന് തലങ്ങളിലൂടെ കേരളത്തിലെ ആധുനിക ചിത്രകലയുടെ ഇടം കണ്ടെത്തുകയാണ് ഗ്രന്ഥകാരി. സമ്പന്നമായ ഒരു ചിത്രകലാപാരമ്പര്യമാണ് കേരളത്തിനുള്ളത്. മറ്റേത് രംഗങ്ങളിലും എന്നപോലെ ചിത്രകലയിലും പുതിയ പരീക്ഷണങ്ങളും പ്രവണതകളും വന്നു കഴിഞ്ഞു. കേരളത്തിന്‍റെ ആധുനീകരണത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ കലാവ്യവഹാരത്തിന്‍റെ പല തുറകളിലേക്ക് - ഫൈന്‍ ആര്‍ട്ട് മുതല്‍ കലണ്ടര്‍ ചിത്രങ്ങള്‍ വരെ - തന്‍റെ പ്രസക്തി എത്തിച്ച ഒരൊറ്റ മലയാളിയേയുള്ളു, രാജാരവിവര്‍മ്മ. നാച്വറലിസ്റ്റ് ചിത്രകലയുടെ സങ്കേതം, രീതികള്‍, കാഴ്ചപ്പെടുത്തല്‍, കാണല്‍ തുടങ്ങിയ ഭാഷാഘടകങ്ങള്‍ വളരെയധികം ഉള്‍ക്കൊണ്ട് നടത്തിയ സപര്യയാണ് അതിന് രവിവര്‍മ്മയെ പ്രാപ്തനാക്കിയത്.

“ഞാന്‍ ഹാജരുണ്ട്” (കവിതാസമാഹാരം). കോട്ടയം: ഡി. സി. ബുക്സ്. “ആര്‍ത്തെക് അനുഭവങ്ങള്‍” - 2004. “അങ്കവാലുള്ള പക്ഷി”. ചെങ്ങന്നൂര്‍” റെയ്ന്‍ബോ ബുക് പബ്ലിഷേഴ്സ്. “കേരള ചിത്രകലയുടെ വര്‍ത്തമാനം” - ചെങ്ങന്നൂര്‍ റെയ്ന്‍ബോ ബുക് പബ്ലിഷേഴ്സ്. “ആധുനിക കേരളത്തിന്‍റെ ചിത്രകല”. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നവം. 2007.നവം. 2007.

Extracts

Women Writers of Kerala

View all Authors