Karthyayanikutty Amma

കാര്‍ത്ത്യായനിക്കുട്ടി അമ്മ

1916 ആഗസ്റ്റ് 8 ന് ജനിച്ചു. ആലപ്പടമ്പില്‍ പെരികമന ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും പാലാട്ട് ചിറകര തറവാട്ടില്‍ കുഞ്ഞിത്തേമന്‍ അമ്മയുടെയും മകള്‍. പുലിക്കോട്ട് ഗവണ്‍മെന്‍റ് എല്‍. പി. സ്കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം. ആദ്യകാല മഹിളാ പ്രവര്‍ത്തക. ജന്‍മിത്തത്തിനെതിരായ സമരത്തിലും പങ്കെടുത്തു. “തിരുമുമ്പിനൊപ്പം” (2006) എന്ന ആത്മകഥയാണ് പ്രസിദ്ധീകരിച്ച കൃതി. വടക്കേ മലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന സുബ്രഹ്മണ്യം തിരുമുമ്പിന്‍റെ പത്നിയാണ് ശ്രീമതി കാര്‍ത്ത്യായനിക്കുട്ടിയമ്മ. അതുകൊണ്ടു തന്നെ അവരുടെ ആത്മകഥയ്ക്ക്, സ്മരണകള്‍ക്ക് രാഷ്ട്രീയവും സാമൂഹ്യവുമായ പ്രാധാന്യമുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്, സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലത്ത് വടക്കേ മലബാറിലുണ്ടായ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ഈ കൃതിയില്‍ ആവിഷ്കരിക്കുന്നു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമായുള്ള ബന്ധം കൊണ്ടു മാത്രമല്ല, “തിരുമുമ്പിനൊപ്പം” എന്ന ആത്മകഥ ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ നേതാവിന്‍റെ ഭാര്യ, ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകള്‍ക്കുപരിയായി ഒരു വീട്ടമ്മ എന്ന നിലയ്ക്കാണ് കാര്‍ത്ത്യായനിക്കുട്ടിയമ്മ ഈ കൃതി രചിച്ചിരിക്കുന്നത്.

“തിരുമുമ്പിനൊപ്പം”. തിരവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്, ആഗസ്റ്റ് 2000.

Extracts

Women Writers of Kerala

View all Authors