Kalpana

കല്പന

ചെങ്ങന്നൂരില്‍ ജനിച്ചു. കല്‍പ്പന പ്രിയദര്‍ശിനി എന്നാണു മുഴുവന്‍ പേര്. നടിയും നര്‍ത്തകിയുമായ വിജയലക്ഷ്മി നായരും നാടക നടന്‍ ചവറ വി. പി. നായരുമാണ് മാതാപിതാക്കള്‍. സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചലച്ചിത്ര നടിമാരാണ്. എസ്. എസ്. എല്‍.സി. വരെ പഠിച്ചു. 1976 ല്‍ ബാലതാരമായി അഭിനയരംഗത്തേക്കിറങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാഗ്യരാജിന്‍റെ ‘ചിന്നവീട്’ എന്ന സിനിമയിലെ അഭിനയത്തിന് 1985 ല്‍ തമിഴ്നാട് ജേര്‍ണലിസ്റ്റ് അവാര്‍ഡ്, ‘ബട്ടര്‍ഫ്ളൈസ’ിലെ അഭിനയത്തിന് ഫിലിംക്രിട്ടിക്സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. “ഞാന്‍ കല്‍പ്പന” എന്ന സ്മരണകളാണ് (2008) പ്രസിദ്ധീകരിക്കപ്പെട്ട കൃതി. മലയാള സിനിമയില്‍ ഭാവാഭിനയം കൊണ്ട് തന്‍റേതായ ഇടം നേടിയ കല്‍പ്പനയുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കലാകാരിയുടെ മാത്രമല്ല, ഒരു കലാകുടുംബത്തിന്‍റെയും സിനിമാ നാടകരംഗങ്ങളിലെ അനേകം പ്രതിഭകളുടെയും ജീവിതം സരസമായി നമുക്ക് മുന്നില്‍ വിടര്‍ത്തുന്നു. വായനക്കാരോടു പുലര്‍ത്തുന്ന അത്യധികമായ സൗഹൃദമാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത. ചിരിച്ചും ചിന്തിച്ചും ചിലപ്പോള്‍ ചില നോവുകളെ മൃദുവായി തലോടിയും സരസമായി തന്‍റെ സ്മരണകളെഴുതുകയാണ് കല്പന. ‘ഒടുവില്‍ വിവാഹിതയായി’ എന്ന അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ അനിലുമായുള്ള വിവാഹത്തിന്‍റെ രസകരമായ സ്മരണകളാണ് ഈ അദ്ധ്യായത്തില്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നത്.

“ഞാന്‍ കല്‍പ്പന” (സ്മരണകള്‍). തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 2008.

Extracts

Women Writers of Kerala

View all Authors