Kalamandalam Kalyanikutty Amma

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

1915 സെപ്തംബറില്‍ തെക്കേ മലബാറില്‍ ജനിച്ചു. ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും മാതാപിതാക്കള്‍. മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്ര-മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍ കലാമണ്ഡലത്തില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. 1938 ല്‍ മഹാകവി വള്ളത്തോള്‍ കവയിത്രി എന്ന ബഹുമതി പട്ടം നല്‍കി അനുഗ്രഹിച്ചു. കലാമണ്ഡലം കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ തുടങ്ങിയവരുടെ വത്സലശിഷ്യ. 1940 ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുമായുള്ള വിവാഹം വളരെ രഹസ്യമായി ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തില്‍ വച്ചു നടന്നു. ഗുരു ഗോപിനാഥിന്‍റെ ചിത്രോദയ നര്‍ത്തകലാലയത്തില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ട് ഔദ്യോഗിക ജീവിതമാരംഭിച്ചു. 1952-53 ല്‍ ആലുവയില്‍ കേരള കലാലയം സ്ഥാപിച്ചു. കേന്ദ്ര എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തി. 1972 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്നു ഫെല്ലോഷിപ്പ് ലഭിച്ചു. 1974 ല്‍ കേരള സംഗീതനാടക അക്കാദമിയുടെയും കേന്ദ്രസംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ലഭിച്ചു. 1974 ല്‍ തന്നെ കേന്ദ്രസംഗീത നാടക അക്കാദമിയില്‍ നിന്നു ഗുരു സ്ഥാനവും 1980 ല്‍ കലാമണ്ഡലത്തിന്‍റെ കീര്‍ത്തി ശംഖും ലഭിച്ചു. 1982 ല്‍ നാട്യ പ്രവീണ ലഭിച്ചു. 1986 ല്‍ കലാമണ്ഡലത്തിന്‍റെ ഫെല്ലോഷിപ്പ് കിട്ടി. 1999 മെയ് 12 ന് തൃപ്പൂണിത്തുറയില്‍ വച്ച് അന്തരിച്ചു. “മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഗ്രന്ഥത്തിലെ ‘തേവടിച്ചികള്‍ (ദേവദാസികള്‍) : ഉത്ഭവവും വളര്‍ച്ചയും’ എന്ന ഗവേഷണ പ്രബന്ധമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേവദാസി സമ്പ്രദായത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും വിശദീകരിക്കുന്ന ഈ ലേഖനം തുടങ്ങുന്നത് പഴമക്കാര്‍ പറയുന്ന ഒരു എതിഹ്യത്തോടെയാണ്. എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ കേരളത്തില്‍ ദേവദാസി സമ്പ്രദായം ഉണ്ടായിരുന്നുവെന്നാണ് കല്യാണിക്കുട്ടിയമ്മയുടെ നിഗമനം. തേവടിച്ചി എന്ന പദത്തിന് ദേവന്‍റെ അടിയുടെ അച്ചി, അതായത് ദേവപദദാസി എന്നാണ് അര്‍ത്ഥം കല്പിച്ചിട്ടുള്ളത്. ദേവദാസി സമ്പ്രദായത്തിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പ്രധാന കാരണമായിത്തീര്‍ന്നത് ആര്യډാര്‍ താന്ത്രികവിധി പ്രകാരമുള്ള പൂജാ സമ്പ്രദായം നടപ്പിലാക്കിയതാണെന്നാണ് കല്യാണിക്കുട്ടിയമ്മ ഈ ലേഖനത്തിലൂടെ സമര്‍ത്ഥിക്കുന്നത്.

“മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും”. കോട്ടയം: ഡി. സി. ബുക്സ്, 1992.

Extracts

Women Writers of Kerala

View all Authors