Kadathanattu Madhaviyamma

കടത്തനാട്ട് മാധവിയമ്മ

കടത്തനാട്ട് രാജവാഴ്ചയുടെ പരിധിയില്‍ ഇരങ്ങണ്ണൂര്‍ അംശത്ത് കീഴ്പ്പള്ളി എന്ന നായര്‍ തറവാട്ടില്‍ കൊല്ലവര്‍ഷം 1084 ഇടവത്തില്‍ ജനിച്ചു. കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പിന്‍റെയും മകള്‍. സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്‍മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. “ജീവിത തന്തുക്കള്‍” (ചെറുകഥ), “തച്ചോളി ഒതേനന്‍” (ജീവചരിത്രം), “പയ്യംവെള്ളി ചന്തു” (നോവല്‍), “കാല്യോപഹാരം”, “ഗ്രാമശ്രീകള്‍”, “കണിക്കൊന്ന”, “മുത്തച്ഛന്‍റെ കണ്ണുനീര്‍”, “ഒരു പിടി അവില്‍”, “കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്‍” (കിവത, 1990) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. പുരാണങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കവിതകള്‍ രചിച്ച എഴുത്തുകാരിയാണ് കടത്തനാട്ട് മാധവിയമ്മ. ഭാരത്തിലെ പ്രമുഖ വ്യക്തികളോടുള്ള ആദരവും അവരുടെ കൃതികളില്‍ കാണാം. മാനുഷിക നന്‍മകള്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖിതയായ മാധവിയമ്മയുടെ ‘അന്ധബാല്യം’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. അന്ധനായ യാചക ബാലന്‍റെ ദൈന്യത ഈ കവിതയ്ക്കു വിഷയമാകുന്നു. യാചക പ്രശ്നമല്ലിപ്പൊഴെന്‍ ചിത്തത്തില്‍ വേദന, വേദന, യൊന്നുമാത്രം ജീവിതത്തിന്‍റെ പെരുവഴിപ്പൊന്തയില്‍ കൂടു നിര്‍മ്മിക്കും കുരുവിക്കുഞ്ഞേ ഓട്ടം നിറുത്തിയ വാഹനത്തിങ്കല്‍ നീ യൊറ്റയ്ക്ക്ാടേിക്കയറിവന്നു നമ്മുടെ ജീവിതയാത്രയില്‍ നാം നിത്യവും കാണുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ വളരെ ഹൃദ്യമായി ആവിഷ്കരിക്കാന്‍ മാധവിയമ്മയ്ക്ക് കഴിയുന്നു. സഹജീവികളോടുള്ള അനുകമ്പ അന്ധനായ യാചക ബാലനെ കണ്ടപ്പോള്‍ ഉണ്ടായ മാതൃസഹജമായ വാല്‍സല്യവും കവിതയില്‍ അവതരിപ്പിക്കുന്നു. അന്ധമാം കണ്‍കളിലാര്‍ദ്രമാം ഭാവത്തില്‍, ചെഞ്ചിട ചിന്നിയ ചെന്നിയിങ്കല്‍ ആയിരം ചുംബനം വാരി വിതറുമ്പോള്‍ ഈയമ്മ, കുഞ്ഞേ, കൊതിച്ചുപോയോ

“തച്ചോളി ഒതേനന്‍” (ജീവചരിത്രം). ഡെക്കാണ്‍ പബ്ലിഷിങ് ഹൗസ്, 1949. “ഗ്രാമശ്രീകള്‍” (കവിതസമാഹാരം). കോഴിക്കോട്: പി. കെ. ബ്രദേഴ്സ് 1959.

Extracts

Women Writers of Kerala

View all Authors