Jinu Karthikeyan

ജിനു കാര്‍ത്തികേയന്‍

1988 ജനുവരി 9 ന് കോഴിക്കോട് ജില്ലയിലെ കല്ലായി പന്നിയങ്കരയില്‍ ജനിച്ചു. കെ. കാര്‍ത്തികേയന്‍റെയും ജയ കെ. കാര്‍ത്തികേയന്‍റെയും മകള്‍. കണ്ണൂരില്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കണ്ണൂര്‍ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോഴിക്കോട് സെന്‍റ് ജോസഫ് എ. ഐ. ജി. എച്ച്. എസ്. എസ്., കോഴിക്കോട് ഗണപത് ജി. എച്ച്. എസ്., കോഴിക്കോട് എം. ഇ. എസ്. വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ജിനു കാര്‍ത്തികേയന്‍ ബിരുദാനന്തര ബിരുദ പഠന വിദ്യാര്‍ത്ഥിയാണ്. “മായാന” (2006), “മഴ നനഞ്ഞ പാതിരാപൂവ്” (2007), “മാധവം വന്നതറിയാതെ” (2009) എന്നീ കവിതാ സമാഹരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. യാന്ത്രിക ജീവിതത്തിന്‍റെ നൊമ്പരങ്ങളും സമൂഹത്തില്‍ കാണുന്ന അനീതിയും തന്‍റെ കവിതയില്‍ കൂടി ആവിഷ്കരിച്ചിരിക്കുന്ന എഴുത്തുകാരിയാണ് ജിനു. മാധവം വന്നതറിയാതെ എന്ന കവിതാ സമാഹാരത്തിലെ ‘സങ്കല്‍പ്പം നിനക്ക്’ എന്ന കവിതയില്‍ ഒരു അതീന്ദ്രീയ ശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നു. നമ്മില്‍ തന്നെയുള്ള ഒരു സങ്കല്പ ശക്തിയിലൂടെ നമുക്ക് നമ്മെ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. “സങ്കല്പമേ നീ സഞ്ചാരിയെങ്കിലും സ്വര്‍ക്ഷങ്ങള്‍ തീര്‍ക്കുന്നു തീരങ്ങളില്‍ ഒരു വാക്കു കൂടി കടം തരുമോ യെന്‍ സങ്കല്പമേ ഒരു കവിതയ്ക്കു കൂടി” എന്ന് കവയിത്രി ആവശ്യപ്പെടുന്നു.

“മായാന” (കവിതാ സമാഹാരം). പരിധി പബ്ലിക്കേഷന്‍സ്, 2006. “മഴ നനഞ്ഞ പാതിരാപൂവ്” (കവിതാ സമാഹാരം). ഇസ്സഡ് പബ്ലിക്കേഷന്‍സ്, 2007. “മാധവം വന്നതറിയാതെ” (കവിതാ സമാഹാരം). ഇസ്സഡ് പബ്ലിക്കേഷന്‍സ്, 2009.

Extracts

Women Writers of Kerala

View all Authors