Jayashree S.

എസ്. ജയശ്രീ

1955 ജൂണ്‍ 23 ന് തൃശ്ശൂര്‍ ജില്ലയിലെ മായന്നൂരില്‍ ജനിച്ചു. അദ്ധ്യാപിക.    കഥകള്‍, കവിതകള്‍ എന്നിവ എഴുതുന്നു. കവിയരങ്ങില്‍ പങ്കെടുക്കാറുണ്ടണ്‍്. സാഹിത്യസമ്മേളനങ്ങള്‍, ചര്‍ച്ചാവേദികള്‍ എന്നിവയില്‍ സജീവസാന്നിധ്യം. പുരോഗമനകലാ സാഹിത്യസംഘത്തില്‍ അംഗം. കഥയ്ക്കും കവിതയ്ക്കും നവകം അവാര്‍ഡ്. കെ.. എസ്. ടി. എ. അവാര്‍ഡ്  തുടങ്ങിയ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ടണ്‍്.

എസ്. ജയശ്രീയുടെ 'ശൂന്യം' എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോധധാരയുടെ നിഗൂഢനീലിമകളാണ് ജയശ്രീയുടെ കഥകള്‍. സ്വപ്നത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുന്ന വിചിത്ര ഭാവനകളുടെ സമൃദ്ധിയാണ് 'ശൂന്യം' എന്ന കഥയില്‍. മരണത്തിന്‍റെയും അതിനെ ചുറ്റിക്കറങ്ങുന്ന ഭീതി പുരണ്ടണ്‍ രഹസ്യങ്ങളുടെയും കയങ്ങളില്‍ മുങ്ങുന്ന ഭാഷയും ഇമേജുകളുമാണ് ഈ കഥയുടെ പ്രത്യേകത. മരിച്ചുപോയ അമ്മയുടെ മടിയില്‍ കിടക്കുന്നതായി സ്വപ്നം കാണുന്ന ആഖ്യാതാവ് പൊടുന്നനേ ആ ദൃശ്യത്തിന്‍റെ ഭീകരതയില്‍ ഞെട്ടി തരിച്ചോടിയകലുന്നു. നിശ്ചലമായ ഇമകളും അപൂര്‍വ്വ ധ്വനികളും അടയുന്ന വെളുത്ത      വാതിലുകളും ആഖ്യാതാവിന്‍റെ അന്ത്യാനുഭവങ്ങളായി മാറുന്നു.


Extracts

Women Writers of Kerala

View all Authors