Jayasree Kishore

ജയശ്രീ കിഷോര്‍

1963 ല്‍ ജനിച്ചു. നാരായണ മേനോന്‍റെയും അമ്മിയുടെയും മകള്‍. മലയാളത്തില്‍ ബിരുദം. “അമ്മിക്കൊത്താനില്ല”, “കുരുതിപ്പൂക്കള്‍” (2010) എന്നീ കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 1985 ല്‍ ആദ്യകവിത ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തിപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്. “കുരുതിപ്പൂക്കള്‍” എന്ന കവിതാ സമാഹാരത്തിലെ ‘അച്ചുതണ്ട്’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിരിക്കുന്നത്. മനുഷ്യത്വം ശോഷിച്ചു പോകുന്നു. ഇന്നത്തെ മനുഷ്യാവസ്ഥയെ കുറിച്ചാണ് ഈ കവിതയില്‍ പ്രതിപാദിക്കുന്നത്. ഭൂമിദേവിയെപ്പോലെ സര്‍വ്വതും സഹിക്കുവാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ. ഇവിടെ കുടുംബത്തിനുവേണ്ടി തന്‍റെ ജീവിതം സമര്‍പ്പിച്ച വീട്ടമ്മയുടെ വേദന ആരും മനസ്സിലാക്കുന്നില്ല. അഥവാ മനസിലാക്കിയാല്‍ തന്നെ കണ്ടില്ലെന്നു നടിക്കുന്നു. വീട്ടിലുള്ളവര്‍ മനുഷ്യത്വമില്ലാതെ അവളോട് പെരുമാറുന്നു. ഒരു പക്ഷേ രാവിലെ മുതല്‍ കൂട്ടിയിട്ടിരിക്കുന്ന എച്ചില്‍ - പ്പാത്രങ്ങളില്‍ നിന്നായിരിക്കാം ഈ വേദനയുടെ തുടക്കം മകന്‍ പറഞ്ഞതാവാം ശരി ഇല്ലാത്ത അച്ചുതണ്ടില്‍ സ്വയം കറങ്ങുന്ന ഭൂമിയുടെ വേദന പകര്‍ന്നതാവാം. ഓഫീസിലും വീട്ടിലുമായി രാപ്പകല്‍ ജോലി ചെയ്യുന്ന ഒരു വീട്ടമ്മയുടെ സുവേദനയുടെ കാരണം അന്വേഷിക്കുകയാണിവിടെ.

“കുരുതിപ്പൂക്കള്‍”. മാതൃഭൂമി ബുക്സ്, 2010. “അമ്മിക്കൊത്താനില്ല”. ഒലിവ് പബ്ലിക്കേഷന്‍സ്.

Extracts

Women Writers of Kerala

View all Authors