K. Jayalekshmi

കെ. ജയലക്ഷ്മി

1952 ആഗസ്റ്റ് 1 ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ജനിച്ചു. സ്വാതന്ത്രസമര സേനാനിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി. ടി. കേപ്പുക്കുട്ടി നായനാരുടെയും രോഹിണി അക്കാമ്മയുടെയും മകള്‍. സംസ്കൃതം എം. എ., മലയാളം എം. എ., എം. എഡ്. എന്നീ ബിരുദങ്ങള്‍. അഞ്ചുവര്‍ഷം കണ്ണൂര്‍ ബി. എഡ്. കോളേജില്‍ രണ്ട് വിഷയത്തിലും ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ചേടിച്ചേരി ദേശമിത്രം യു. പി. സ്കൂള്‍ അധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചു. “ആഴ്ചപ്പാട്ട്” (2004), “ആയിരം കണ്ണുളള പീലി” (2007), “നൂല്പാലം കടക്കുന്ന പെണ്‍കുട്ടി” (2005), “സിലബസ്സിലില്ലാത്തത്” (2009) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. വിദ്യാരംഗം കലാ സാഹിത്യവേദി മത്സരസമ്മാനവും, ചെറുശ്ശേരി സാഹിത്യ വേദിയുടെ 2008 ലെ ചെറുശ്ശേരി അവാര്‍ഡും ലഭിച്ചു. ‘നൂല്‍പ്പാലം കടക്കുന്ന പെണ്‍കുട്ടി’ എന്ന കവിതയില്‍ ജീവതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കാണികള്‍ക്കു മുന്നിലൂടെ നൂല്‍പ്പാലത്തിലൂടെ നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതാവസ്ഥയാണ് ഈ കവിതയിലെ പ്രതിപാദ്യം. തെറ്റാതെ പൊട്ടാതെയക്കെരയെത്തുമ്പോള്‍ ഒറ്റമുഖവും മനസ്സില്‍ വച്ചില്ലവള്‍ ഓരോ ചുവടിലും കാളും വയറിന്‍റെ താളം ശ്രവിച്ചു പതുക്കെ നടന്നീടവെ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി തന്‍റെ ജീവിതം തന്നെ പണയം വച്ച ആ പെണ്‍കുട്ടി പിഞ്ചു ബാല്യത്തിന്‍റെ സ്വപ്നങ്ങളിങ്ങനെ അഞ്ചാറുതുട്ടില്‍ കിലുങ്ങിപ്പൊലിയവെ അക്കരക്കെത്തിയ പോലവളിപ്പൊഴി - ങ്ങിക്കരക്കെത്തുവാന്‍ പാടുപെട്ടീടുന്നു. ജീവിതമാകുന്ന നൂല്‍പ്പാലത്തിലൂടെ നടക്കാന്‍ ശ്രമിക്കുന്ന പലരും ഈ പെണ്‍കുട്ടിയെപ്പോലെ പലപ്പോഴും വീണുപോകുന്നു. ഒറ്റ നൂല്‍പ്പാലം കടക്കവേ വീണുപോയ് കത്തിക്കനലാളുമഗ്നി കുണ്ഡങ്ങളില്‍

“നൂല്‍പ്പാലം കടക്കുന്ന പെണ്‍കുട്ടി” (കവിതാസമാഹാരം). കണ്ണൂര്‍: സമയം ബുക്സ്, 2005.

Extracts

Women Writers of Kerala

View all Authors