Jayakumari

ജയകുമാരി

തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ജനിച്ചു. എം. ഗോമതിയും എം. ദിവാകരനും മാതാപിതാക്കള്‍. ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നു. കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ ചാത്തന്നൂര്‍ മോഹന്‍ ആണ് ഭര്‍ത്താവ്. കൊല്ലത്ത് കടപ്പാക്കടയില്‍ താമസം. പതിനഞ്ചാം വയസ്സില്‍ ആദ്യ കഥ ‘മുല്ലപ്പൂവിലെ കട്ടുറുമ്പ്’ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യുവദേശം ദ്വൈവാരികയില്‍ അച്ചടിച്ചു വന്നു. പിന്നീട് കുറേക്കാലം മൗനത്തിലായിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും കഥകളെഴുതിത്തുടങ്ങി. ‘സമാന്തര രേഖകള്‍’, ‘സ്മൃതികളിലൊരു മഴ’ എന്നീ കഥകളെ പ്രൊഫ. എം. കൃഷ്ണന്‍നായര്‍ പ്രശംസിച്ചിട്ടുണ്ട്. ജയകുമാരിയുടെ ആദ്യ നോവലായ “ജപമാല”യിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നേഹം പിടിച്ചുവാങ്ങാനുള്ളതല്ല. നിറഞ്ഞു തൂകാനുള്ളതാണ്. അത് ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ഈ പ്രപഞ്ചം പോലും അലിഞ്ഞില്ലാതെയാകും. സ്നേഹം നഷ്ടപ്പെടുമ്പോഴോ? ജീവിതം ശൂന്യവും അനാഥവുമാകും എന്നിട്ടും കൊതിയോടെ നഷ്ടപ്രണയത്തെ അവള്‍ ഹൃദയത്തില്‍ അടക്കിപ്പിടിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത മൃദുലതകളിലും ആഴങ്ങളിലും അനുരണനം സൃഷ്ടിക്കുന്ന ഒരു പ്രണയഭംഗത്തിന്‍റെ കഥ മുഗ്ദ്ധചാരുതയോടെ ഈ നോവലില്‍ അനാവൃതമാകുന്നു. ഈ നോവലിലെ ഗ്രാമപശ്ചാത്തലം ജയകുമാരിയുടെ ഗ്രാമത്തിന്‍റേതാണ്. നോവലില്‍ ഒരു പട്ടാളക്കാരനുണ്ട്. അത് ഗ്രന്ഥകാരിയുടെ അച്ഛനും.

“ജപമാല” (നോവല്‍). കൊല്ലം: സൈന്ധവ ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors