Jaya James

ജയ ജയിംസ്

ആലപ്പുഴ ജില്ലയിലെ കുളക്കര കുടുംബാംഗം. ആഞ്ചിലാ പെരേരയുടെയും ജയിംസ് സെബാസ്റ്റ്യന്‍റെയും രണ്ടാമത്തെ പുത്രി. ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പി. ജി. ഡി. സി. എ., ഡ്രാഫ്റ്റ്സ്മാന്‍ (സിവിള്‍), റ്റി. റ്റി. സി. എന്നീ കോഴ്സുകളും പാസ്സായിട്ടുണ്ട്. “ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ കവിതാസമാഹാരത്തില്‍ രണ്ട് ഭാഗങ്ങളുണ്ട്. ‘മരിക്കാത്ത പ്രണയം’ എന്ന ഇരുപതു ഖണ്ഡങ്ങളുള്ള ഭാവകാവ്യത്തില്‍ പ്രണയികളെപ്പറ്റി മൂന്നാമതൊരാളായി നിന്നുകൊണ്ട് പ്രണയ വിദ്വേഷികള്‍ക്കു പോലും പരാമര്‍ശം നടത്താന്‍ കഴിയും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ‘ഏറ്റവും പ്രിയപ്പെട്ട പ്രണയം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രണയം ഒരിക്കലും മരിക്കുന്നില്ലായിരിക്കാം. പക്ഷേ മരണമെന്നത് ജീവിതത്തിന്‍റെ അന്ത്യമാണല്ലോ. അതിനാലാവാം പ്രണയവും ജീവിതവും ഒന്നുചേര്‍ന്നു പോവാത്തത്. ഈ പ്രണയ കവിത ഇനിയും കാത്തിരിക്കുന്ന അനശ്വര പ്രണയികള്‍ക്കാണ്. പ്രണയത്തെ സ്വന്തം കിറുക്കായി മാറ്റുന്നതിനാലാവാം പുസ്തകത്തിന് “ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍” എന്നു പേരിട്ടത്.

“ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍” (കവിതകള്‍). തിരുവനന്തപുരം: എവര്‍ഗ്രീന്‍ ബുക്സ്, 2010.

Extracts

Women Writers of Kerala

View all Authors