M. R. Jayageetha

എം. ആര്‍. ജയഗീത

കൊല്ലം രാമന്‍കുളങ്ങരയില്‍ ബംഗ്ലാവില്‍ വീട്ടില്‍ ജനിച്ചു. എം. കെ. രാധാമണി അമ്മയും എം. എസ്. ഗോപിനാഥന്‍ നായരും മാതാപിതാക്കള്‍ ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടുകയും ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കുകയും ചെയതിട്ടുണ്ട്. കൊല്ലം കളക്ട്രേറ്റിലുളള സംസ്ഥാന ആസൂത്രൂണ വകുപ്പിന്‍റെ ജില്ലാ ആഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്‍റായി സേവനം അനുഷ്ഠിച്ചു വരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ക്കൂള്‍ കാലഘട്ടം മുതല്‍ ചെറുകഥ, കവിത എന്നിവ എഴുതുകയും സ്ക്കൂള്‍ തലം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യമത്സരത്തിലുള്‍പ്പെട്ട പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. “അമൃതം ചുരന്ന വഴി”, എന്ന ചെറുകഥാ സമാഹാരവും “മഴനൂലാടകള്‍” എന്ന കവിതാസമാഹാരവും “രവീന്ദ്രനാഥ ടാഗോര്‍” എന്ന ലഘുജീവചരിതവും ആണ് പ്രസിദ്ധീകരിച്ച കൃതികള്‍. “രവീന്ദ്രനാഥ ടാഗോര്‍ : പ്രപഞ്ചത്തിന്‍റെ സര്‍ഗ്ഗ ഹിമവാന്‍” എന്ന കൃതിയിലെ ‘ഗുരുവിന്‍റെ സ്വന്തം മഹാത്മജി’ എന്ന ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രകൃതി - മനുഷ്യബന്ധത്തെ ടാഗോറിനെപ്പോലെ ഇത്രയും ഉപാസിച്ച മറ്റൊരു കവി വിശ്വസാഹിത്യത്തില്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. സര്‍ഗ്ഗ സൗന്ദര്യത്തിന്‍റെ ഹൈമവതശൃംഗത്തില്‍ നിലകൊളളുന്ന, ഒരേ സമയം കവിയായും കഥാകാരനായും ജീവിച്ച അദ്ദേഹത്തിന്‍റെ ലഘു ആഖ്യാനമാണ് ഈ കൃതി. ടാഗോറും ഗാന്ധിജിയുമായുളള ആത്മബന്ധം വിവരിക്കുകയാണ് അവസാനഭാഗത്ത് ഗ്രന്ഥകാരി.

“രവീന്ദ്രനാഥടാഗോര്‍ : പ്രപഞ്ചത്തിന്‍റെ സര്‍ഗ്ഗ ഹിമവാന്‍” ( ലഘുജീവചരിത്രം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2010. “അമൃതം ചുരന്ന വഴി” (ചെറുകഥകള്‍). “അഴനൂലാടകള്‍” (കവിതകള്‍).

Extracts

Women Writers of Kerala

View all Authors