Jameela

ജമീല

കോഴിക്കോട് ജില്ലയിലെ കരുവശ്ശേരിയില്‍ ജനിച്ചു. കഥ, കവിത, യാത്രാവിവരണം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “മരുഭൂമിയിലെ നിശ്വാസങ്ങള്‍”, “വിധിയുടെ തടവുകാരി”, “കോള്‍വിന്‍ബേയിലെ ഒരു സായാഹ്നം” എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചു.

“മരുഭൂമിയിലെ നിശ്വാസങ്ങള”ിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ ജോലി തേടി എത്തിപ്പെട്ടവരുടെ ജീവിതം ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട നോവലാണ് ഇത്. മരുഭൂമിയിലെ ഉഷ്ണക്കാറ്റേറ്റ് ജീവിതം വാടിപ്പോകുമ്പോള്‍ കൈമോശം വരാത്ത ആത്മവിശ്വാസവുമായി കഴിയുന്നവരാണ് കഥാപാത്രങ്ങള്‍. ജډനാട്ടില്‍ നിന്ന് ഏറെ നെയ്തുകൂട്ടിയ ഭാവിസ്വപ്നങ്ങള്‍, മണലാരണ്യത്തിലെ കൊടും ചൂടില്‍ പിഞ്ഞിക്കീറിപ്പോവുന്ന സങ്കടാവസ്ഥകളെ തډയത്വത്തോടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

പ്രശ്സത നോവലിസ്റ്റ് പി. ആര്‍. നാഥന്‍, വായനാസുഖം തരുന്ന ഒരു കൃതിയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കുന്നു. വളരെ സരളമായ ഭാഷയിലാണ് ജമീല ഈ നോവല്‍ എഴുതിയിരിക്കുന്നത്. മരുഭൂമിയിലേക്ക് ജോലിയന്വേഷിച്ച് ഒരു യുവാവ് ഏറെ സ്വപ്നങ്ങളുമായി വന്നു ചേരുന്നു. അയാളുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. അയാള്‍ ജډനാട്ടിലേക്കു തന്നെ മടങ്ങുന്നു. ജമാല്‍ മടങ്ങുന്നതിനിടയില്‍ നിരവധി സംഭവപരമ്പരകള്‍. ഇത് വളച്ചുക്കെട്ടില്ലാതെ ഇരുന്നുറോളം പുറങ്ങളില്‍ ജമീല വര്‍ണിച്ചിരിക്കുന്നു. ജമാല്‍, സോമന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. കഥ ഗള്‍ഫിലും കേരളത്തിലുമായി നടക്കുന്നു. കേരളത്തിലെ യാഥാസ്ഥിതിക ജീവിതത്തേയും ജമീല തുറന്നു കാണിക്കുന്നുണ്ട്.

“മരുഭൂമിയിലെ നിശ്വാസങ്ങള്‍” (നോവല്‍). കോഴിക്കോട്: പൂര്‍ണ 2010.

Extracts

Women Writers of Kerala

View all Authors