Indu B. Nair

ഇന്ദു ബി. നായര്‍

1936 ല്‍ മാവേലിക്കരയില്‍ ജനിച്ചു. പ്രശസ്ത സാഹിത്യകാരനായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടെയും മകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജ്, കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ ഭാഷാധ്യാപികയായിരുന്നു. 1976 മുതല്‍ വനിതാ പത്രാധിപ സമിതി അംഗം. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്. “ഐസ്ക്രീം” (ബാലസാഹിത്യം), “ഉപ്പുശീടൈയും കൊസുവും” (സ്മരണകള്‍) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍. ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ സ്മരണയില്‍ നിന്നടര്‍ത്തി ലളിതമായ ഭാഷയില്‍ കുറിച്ചിരിക്കുകയാണ് “ഉപ്പുശീടൈയും കൊസുവും” എന്ന പുസ്തകത്തിലെ ലേഖനങ്ങളില്‍. എഴുത്തിലെ നര്‍മ്മവും തെളിമയും ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കുന്നു. “ഉപ്പുശീടൈയും കൊസുവും” എന്ന ടൈറ്റില്‍ ലേഖനം ഇതിനുദാഹരണം. പാചകവിദഗ്ദ്ധയായ ലേഖിക കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കെ പങ്കെടുത്ത ഒരു പാചകമത്സരത്തിന്‍റെ രസികന്‍ സ്മരണകളാണിത്. അന്ന് പാചകത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാത്ത ലേഖികയും കൂട്ടുകാരിയും ഹോസ്റ്റല്‍ കുക്കില്‍ നിന്നും പഠിച്ചെടുത്ത പാചകക്കുറിപ്പുമായി മത്സരത്തില്‍ പങ്കെടുത്തതും ചീനച്ചട്ടിയിലൊഴിച്ച മാവ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റതും നര്‍മ്മ രസത്തോടെ ലേഖിക വിവരിക്കുന്നു. പാചകമത്സരങ്ങള്‍ പുതുമയായിരുന്ന ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ക്ക് നല്ല പാരായണക്ഷമതയുമുണ്ട്.

“ഉപ്പുശീടൈയും കൊസുവും” (സ്മരണകള്‍). കോട്ടയം, കറന്‍റ് ബുക്സ്, 1999. “ഐസ്ക്രീം” (ബാലസാഹിത്യം)

Extracts

Women Writers of Kerala

View all Authors