B. Indira

ബി. ഇന്ദിര

1949 ജനുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ചു. ബി. എ., ബി. എല്‍. ഐ. എസ്. സി., എം.എല്‍. ഐ. എസ്. സി. ബിരുദങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്നു. ഇപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

“ആദിത്യന്‍ പിള്ളയും ആനച്ചാരും” (1999), “എലിക്കുഞ്ഞുങ്ങളും പൂച്ചയും” (2000), “കാക്കക്കൂട്ടന്‍” (2000), “സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേയ്ക്ക്” (2004), “ഒരമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍” (2005), “ആരോ ഒരാള്‍” (2006), “ദി ബോണ്‍മാന്‍” (2005), “കാന്താരിച്ചെക്കനും കട്ടുറുമ്പുകുട്ടിയും” (2008), “പേക്കിനാവ്” (2007), “വിശ്വസിക്കാം അവിശ്വസിക്കാം” (2009) തുടങ്ങിയവയാണ് കൃതികള്‍.

‘പേക്കിനാവ്’ എന്ന കവിത ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ജീവിതത്തിലെ ചെളിപുരണ്ട - മാസംകഷ്ണങ്ങള്‍ വില്‍ക്കുന്നവരുടെ ജീവിത വ്യഗ്രതകളും അസ്വസ്ഥതകളുമാണ് ഈ കവിതയിലെ  പ്രതിപാദ്യം

ഉയിര്‍ കാക്കാനുയരും ത്വരയില്‍

ഉണര്‍വിന്‍ വാതായനങ്ങള്‍

തേടിപ്പകയ്ക്കേ, രക്ഷയ്ക്കു കേഴേ

മറയുന്നു പേക്കിനാവില്‍ പടികളെണ്ടോ

പിന്നൊരുണര്‍ വിലറിയുന്നു ചെളിപുരണ്ട ജീവിതമാണെങ്കില്‍ കൂടി അവരിലും പ്രതീക്ഷയുടേതായ ഒരു ചെറിയ വെളിച്ചം.

“ആദിത്യന്‍ പിള്ളയും ആനച്ചാരും” (ബാലസാഹിത്യം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1999 “എലിക്കുഞ്ഞുങ്ങളും പൂച്ചയും” (ബാലസാഹിത്യം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000. “കാക്കക്കൂട്ടന്‍” (ബാലസാഹിത്യം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000. “സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേയ്ക്ക്” (നോവല്‍). കോട്ടയം: കറന്‍റ് ബുക്സ്, 2004. “ദി ബോണ്‍മാന്‍” (ബാലസാഹിത്യം). ആലുവ: പെന്‍ ബുക്സ്, 2005. “ഒരമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍”. ആലുവ: പെന്‍ ബുക്സ്, 2005. “ആരോ ഒരാള്‍”. ആലുവ: പെന്‍ ബുക്സ്, 2006. “കാന്താരിച്ചെക്കനും കട്ടുറുമ്പുകുട്ടിയും” (ബാലസാഹിത്യം) ആലുവ: പെന്‍ ബുക്സ്,2008. “പേക്കിനാവ്” (കവിതകള്‍). തിരുവനന്തപുരം: ഇന്ദു പബ്ലിക്കേഷന്‍സ്. (മിനിക്കഥ) “മരുഭൂമിയുടെ പാരിതോഷികം” (മിനിക്കഥ). 2007.

Extracts

Women Writers of Kerala

View all Authors