Indira Ashok

ഇന്ദിര അശോക്

1964 ല്‍ ജനിച്ചു. ചേര്‍ത്തല സ്വദേശി. കെ. വി. പ്രഭാകരന്‍റെയും എന്‍. പ്രേമയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. നങ്ങ്യാര്‍ക്കുളങ്ങര ടി. കെ. എം. എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്.

                “കനല്‍ക്കാവടി” (ഡി. ഗി. ബുക്സ്, കോട്ടയം, 1999), “ക്ഷേത്രം” (ജീവന്‍ പബ്ലിക്കേഷന്‍സ്, ചുനക്കര, 2007) എന്നീ രണ്ടു കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1996 ല്‍ ‘ഉയിര്‍ത്തെഴുന്നേല്പ്’, ‘അഹല്യ’ എന്നീ കവിതകള്‍ക്ക് കുഞ്ചുപിള്ള അവാര്‍ഡും, 2008 ല്‍ “ക്ഷേത്രം” എന്ന കവിതാസമാഹാരത്തിന് കാവ്യവേദി അവാര്‍ഡും 2009 ല്‍ ‘പ്രണയം’ എന്ന കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡും ലഭിച്ചു."

                റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നാഗ്പൂരില്‍ വച്ചു നടത്തിയ സര്‍വ്വഭാവ കവി സമ്മേളനത്തില്‍ ഇന്ദിരാ അശോകിന്‍റെ ‘ബോണ്‍സായ്’ എന്ന കവിതയാണ് മലയാള കവിതയെ പ്രതിനിധാനം ചെയ്തത്. കവിതയിലുമിപ്പോള്‍ ബോണ്‍സായികള്‍ക്കാണ് പ്രിയം. ആനുകാലികങ്ങള്‍ക്ക് സ്ഥലപരിമിതി. സാമാന്യവായന കൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നവര്‍ക്ക് സമയപരിമിതി, എന്നാല്‍ ‘ബോണ്‍സായ്’ എന്ന കവിതയില്‍ പച്ചമണ്ണിന്‍റെ ഗൃഹാതുരത്വം പൂണ്ട വൃക്ഷ പ്രജാപതിബീജം എന്ന് ഇന്ദിര ഈ മുരടിപ്പിക്കലിന്‍റെ ദുരന്തം തിരിച്ചറിയുന്നു. പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുകയും അവന്‍റെ ഇച്ഛാനുസരണം മാറ്റി മറിയ്ക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്കാരവുമായി ഏറ്റവും അടുത്തു നിന്നിരുന്ന വന്‍ വൃക്ഷങ്ങളുടെ വളര്‍ച്ച മുരടിപ്പിച്ച് മനുഷ്യന്‍ അവന്‍റെ സൗകര്യാനുസരണം ഒരു ചെറിയ ചെടിച്ചട്ടിക്കുള്ളില്‍ ഒതുക്കുന്നു.

 

                ആഗ്രമഗ്നി കലിക-

                കരുത്തിന്‍റെ യാറ്റില്‍

                കടയറ്റു ഞാനും പതിയ്ക്കട്ടെ

                എങ്കിലും വയ്യ - പ്രദര്‍ശനമന്യന്‍റെ

                തിണ്ണയ്ക്കലങ്കാര ജډം ചുമക്കുവാന്‍ - മരം ഒരിക്കലും ആഗ്രഹിക്കുന്നില്ല ബോണ്‍സായ് ആയി അന്യന്‍റെ വീട്ടിലെ പ്രദര്‍ശന വസ്തു ആകാന്‍. ഇവിടെ സ്വത്വബോധത്തിന്‍റെ തീവ്രമായ പ്രകടനം ദര്‍ശിക്കാനാവും. ഇന്ദിരയുടെ കവിതയിലെ വാക്കുകളുടെ ശൗരീനൃത്തം എന്നാണ് കെ. പി. അപ്പന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

“കനല്‍ക്കാവടി” (കവിതാസമാഹാരം). കോട്ടയം:: ഡി. സി. ബുക്സ്, 1999. “ക്ഷേത്രം”. ചുനക്കര: ജീവന്‍ പബ്ലിക്കേഷന്‍, 2007.

Extracts

Women Writers of Kerala

View all Authors