Hemamalini.M

ഹേമമാലിനി എം.

1969 മെയ് 20 ന് ജനിച്ചു. കോരപ്പത്ത് വേണുഗോപാലമേനോന്‍റെയും ശാന്തയുടെയും മകള്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1997 മുതല്‍ തൃശ്ശൂര്‍ വിമലാ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

“അപാരഭാഷ്യങ്ങള്‍”  എന്ന പഠനഗ്രന്ഥമാണ് പ്രസിദ്ധീകരിച്ച കൃതി.

ഹേമമാലിനിയുടെ “അപാരഭാഷ്യങ്ങള”ില്‍ നൂറ്റാണ്ടുകളായി സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനപരമ്പരയെക്കുറിച്ച് സൈദ്ധാന്തിക തലത്തില്‍ പഠനം നടത്തിയിരിക്കുന്നു. ഈ പഠനഗ്രന്ഥത്തിലെ പരിസ്ഥിതി സ്ത്രീവാദം എന്ന അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്കും പ്രകൃതിയ്ക്കും മേലുള്ള അതിക്രമങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ധാരണയില്‍ നിന്നുയിര്‍കൊണ്ടതു സാമൂഹിക മാറ്റത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നതുമായ ഒരു പ്രായോഗിക സമീപനമാണ് പരിസ്ഥിതി സ്ത്രീവാദം. പ്രകൃതിയും പുരുഷനും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. എന്നാല്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ പ്രകൃതിയെപോലെ തന്നെ സ്ത്രീയും ചൂഷണത്തിന് വിധേയയാകുന്നു. പരിസ്ഥിതി സ്ത്രീവാദങ്ങള്‍ വൈവിധ്യപൂര്‍ണ്ണമായ പരിപ്രേക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നിരിക്കലും സ്ത്രീപീഡനവും പരിസ്ഥിതി പീഡനവുമായി ബന്ധമുണ്ടെന്ന ആശയത്തില്‍ ഊന്നി നിന്നാണ് എല്ലാ പരിസ്ഥിതി സ്ത്രീവാദ സമീപനങ്ങളും ഉയിര്‍ക്കൊള്ളുന്നത്. സ്ത്രീപക്ഷ വാദത്തിന്‍റെ ആദ്യ തരംഗം സ്ത്രീപുരുഷ ദ്വന്ദ്വത്തിലെ മേല്‍ക്കോയ്മക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്.

“അപാരഭാഷ്യങ്ങള്‍” - വിതരണം ഡി. സി. ബുക്സ്, ജൂണ്‍ 2005, (പബ്ലിഷിഡ് ബൈ ദ ഓതര്‍).

Extracts

Women Writers of Kerala

View all Authors