Gomathy Nalankal

ഗോമതി നാലാങ്കല്‍

1922 മാര്‍ച്ചില്‍ കോട്ടയത്തു ജനിച്ചു. പി. ജാനകി അമ്മയും അമ്പാട്ടു രാമന്‍പിള്ളയും മാതാപിതാക്കള്‍. എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ നിന്ന് ബി. എ. ബിരുദം നേടി. നാലാങ്കല്‍ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്.

പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ ലേഖനങ്ങള്‍, ഏകാങ്കങ്ങള്‍ എന്നിവ എഴുതിയിരുന്നു. നാലാങ്കലിന്‍റെ വേര്‍പാടിനു ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍, വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍ എന്നിവ  കൂടാതെ എഴുതിയ ചെറുകഥകളുടെ സമാഹാരമായ ഒരു ത്രികോണത്തിന്‍റെ കഥയാണ് ആദ്യത്തെ കൃതി.

ആഖ്യാനത്തിന് മുന്‍തൂക്കം നല്‍കുന്ന രചനാരീതി കൊണ്ട് ശ്രദ്ധേയമായ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് “ഒരു ത്രികോണത്തിന്‍റെ കഥ”. കുടുംബജീവിത പശ്ചാത്തലം ചില കഥകള്‍ക്ക് മിഴിവ് നല്കുമ്പോള്‍, മനുഷ്യാവസ്ഥയുടെ ആത്യാന്തികമായ ശോചനീയത ശക്തമായി ആവിഷ്കരിക്കുന്നവയാണ് മിക്ക കഥകളും. ഇതിവൃത്താണിന്‍റെ സൂക്ഷ്മസംവേദനം സാധ്യമാക്കുന്ന ഭാവസാന്ദ്രത ഗോമതിയുടെ എല്ലാ കഥകളുടെയും പ്രത്യേകതയാണ്. അനുവാചക ഹൃദയങ്ങളുമായി തീവ്രമായി സംവദിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. “ഒരു ത്രികോണത്തിന്‍റെ കഥ” യയ്ക്ക് അയ്യപ്പപ്പണിക്കര്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു - ത്രികോണബന്ധ(ന)ങ്ങള്‍ക്ക് കഥാവൈവിധ്യം നല്‍കാന്‍ വിഷമമാണ്. അത്രയധികം ആവര്‍ത്തിച്ചുപയോഗിക്കപ്പെട്ട ഒരു കഥാതന്തുവാണത്. എങ്കിലും “ഒരു ത്രികോണത്തിന്‍റെ കഥ” ഇവിടെ ആഖ്യാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമായ രീതിയിലാണ്. ഏതാനും തീയതികളിലെ കുറിപ്പുകളിലൂടെയാണ് കഥയുടെ നൂലിഴ പാകിയിരിക്കുന്നത്.

“ഒരു ത്രികോണത്തിന്‍റെ കഥ” (ചെറുകഥ). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്, 2002.

Extracts

Women Writers of Kerala

View all Authors