Girija Sethunath

ഗിരിജാ സേതുനാഥ്

തിരുവനന്തപുരത്ത് ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. നിരവധി റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അംഗം, ഫിലിംസെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

“ഈണം”, “സതി”, “ലയനം”, “ഈറ്റില്ലം”, “നിറപ്പൊട്ടുകള്‍”, “വിലങ്ങും വീണക്കമ്പിയും”, “സിന്ദൂരപ്പൊട്ട്”, “അവളെന്നും പ്രിയങ്കരി”, “ആശ്രയം”, “കൃഷ്ണശില”, “അറിയാതെ പൂര്‍ണ്ണേന്ദു”, “നിളയൊഴുകും തീരും”, “നൂറുംപാലും”, “മൂക്കുത്തി” എന്നീ നോവലുകളും “നന്ദേട്ടന്‍റെ കഥ” എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബി മലയാളി സമാജം അവാര്‍ഡ്, ടി. എന്‍. ഗോപിനാഥന്‍ നായര്‍ പുരസ്കാരം, സഹൃദയവേദി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

“നന്ദേട്ടന്‍റെ കഥ” എന്ന കഥാസമാഹാരത്തിലെ ‘മൂക്കുത്തി’ എന്ന കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ സാധാരണമായ ഒരു വിഷയമാണ് ഈ കഥ കൈകാര്യം ചെയ്യുന്നത്. മൂക്കുത്തി കാണാതെ പോയതിനെ തുടര്‍ന്ന് ഒരു വീട്ടമ്മ (രാജം) നേരിടേണ്ടി വന്ന പ്രശ്നങ്ങളാണ് ഈ കഥയിലെ പ്രതിപാദ്യം. അവള്‍ മകനെപ്പോലെ സ്നേഹിക്കുന്ന - അവളുടെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന പന്ത്രണ്ട് വയസ്സുകാരന്‍ ശംഭുവാണ് മൂക്കുത്തി അപഹരിച്ചത് എന്ന് മുദ്രകുത്തി ഭര്‍ത്താവ് അവനെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത് കണ്ട് നിസ്സഹയായി നോക്കി നില്‍ക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളു. കൂറേ ദിവസങ്ങള്‍ക്കു ശേഷം ഒരു പുതിയ മൂക്കുത്തിയും വാങ്ങി ശംഭു വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്‍റെ മകനാണ് മൂക്കുത്തി മോഷ്ടിച്ചത് എന്ന സത്യം അവള്‍ തിരിച്ചറിയുന്നു. രാജം, ഇങ്ങോട്ടു നോക്കൂ. ഇന്നു ഞാന്‍ മോളുടെ പെട്ടിയില്‍ ഈ മൂക്കുത്തി കണ്ടു. എവിടെന്നാണെന്നു ചോദിച്ചപ്പോള്‍ രാജത്തിന്‍റെ മകന്‍ അവള്‍ക്കു ജډനാള്‍ സമ്മാനമായി കൊടുത്തതാണെന്നു പറഞ്ഞു. അവള്‍ സത്യം തിരിച്ചറിഞ്ഞ് ശംഭുവിനെ തിരിച്ച് വിളിക്കുന്നതിനു മുമ്പു തന്നെ അവന്‍ അവിടെ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു. കുറ്റബോധത്താല്‍ ആ അമ്മയുടെ മനസ്സ് നീറുന്നു.

“നന്ദേട്ടന്‍റെ കഥ” (കഥാസമാഹാരം). വിതരണം എന്‍ബിഎസ്, സെപ്. 1991 “ഈണം” (നോവല്‍). മെലിന്‍ഡ ബുക്സ്, ഫെബ്രുവരി, 2006 “മൂക്കൂത്തി” “സതി” “ലയനം” “ഈറ്റില്ലം” “നിറപ്പൊട്ടുകള്‍” “വിലങ്ങും വീണക്കമ്പിയും” “സിന്ദൂരപ്പൊട്ട്” “അവളെന്നും പ്രിയങ്കരി”

Extracts

Women Writers of Kerala

View all Authors