Dr. Girija K. Menon

ഡോ. ഗിരിജ കെ. മേനോന്‍

എറണാകുളത്ത് പനങ്ങാട് തെക്കിനേഴത്ത് കൊച്ചുകൃഷ്ണമേനോന്‍റെയും കാളാഴത്ത് അമ്മിണിയമ്മയുടെയും മകളായി ജനിച്ചു. പാലക്കാട് കൊപ്പം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുട ബ്രില്യന്‍റ് കോളേജില്‍ ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ആകാശവാണിയില്‍ കഥ, കവിത, ഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു വരുന്നു. ചെറുകഥയ്ക്ക് സംസ്ഥാനതല സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ڈഅരുണയുടെ വിശേഷങ്ങള്‍ڈ ആദ്യ ചെറുകഥാസമാഹാരം. ഈ സമാഹാരത്തിലെ چഅദൃശ്യന്‍چ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയതമായ ഒരിതിവൃത്തത്തിന്‍റെ സഹായത്തോടെ ജീവിതത്തിന്‍റെ പ്രത്യേകിച്ച് സ്ത്രീജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ഊളിയിടുന്ന കഥകളാണ് ഗിരിജയുടേത്. മരണമെന്ന അനിവാര്യതയുടെ സാന്നിദ്ധ്യം തൊട്ടറിയുന്ന چഅദൃശ്യന്‍چ എന്ന കഥയിലൂടെ പരമ്പരാഗത രീതി മാത്രമല്ല ആധുനിക ആവിഷ്കരണ തന്ത്രങ്ങളും തനിക്ക് വഴങ്ങുമെന്നു ഗിരിജ തെളിയിക്കുന്നു.

“അരുണയുടെ വിശേഷങ്ങള്‍” (ചെറുകഥകള്‍). പാലക്കാട്: ഭാവനാ ബുക്സ്, 2008.

Extracts

Women Writers of Kerala

View all Authors