Girija Chemmangattu

ഗിരിജ ചെമ്മങ്ങാട്ട്

1954 ഏപ്രില്‍ 30 ന് തൃശൂര്‍ ജില്ലയിലെ കടലാശ്ശേരിയില്‍ ജനിച്ചു. തെക്കേടത്ത് കടലായില്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്‍റെയും ദേവകി അന്തര്‍ജനത്തിന്‍റെയും മകള്‍.

“കണ്ണാടി കാണുമ്പോള്‍”  എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി. ഈ കവിതാ സമാഹാരത്തിന് വെള്ളാലം അവാര്‍ഡ് ലഭിച്ചു.

ഭാവനാശീലത്വമുള്ള ഒരെഴുത്തുകാരിയാണ് ഗിരിജ ചെമ്മങ്ങാട്ട്. സ്വന്തം സമൂഹത്തിലുള്ള അനുഭവങ്ങള്‍ കവിതയായി പുനര്‍ജനിക്കുമ്പോള്‍ കവയിത്രി കൃതാര്‍ത്ഥയാകുന്നുണ്ട്. പെണ്ണിനോട് കാണിക്കുന്ന അവഗണനയുടെ തീവ്രതയാണ് ‘പെണ്ണ്’ എന്ന കവിതയില്‍ തെളിയുന്നത്. സമൂഹ മധ്യത്തില്‍ നിന്നും ഉതിര്‍ന്നു വീണ നേര്‍ക്കാഴ്ചകള്‍ പ്രസ്തുത കവിതയില്‍ തെളിയുന്നു. പെണ്‍കുട്ടി ജനിക്കുമ്പോള്‍ ഒരു പശുക്കുട്ടിക്ക് കൊടുക്കുന്ന പരിഗണനയോ വിലയോപോലും സമൂഹം അതിന് കല്പിക്കുന്നില്ല.

പാലിന്നു സമൃദ്ധിയാമെന്നാളുമെന്നുത്സാഹം

കോലുന്ന തൊഴിത്തിങ്കല്‍ പെണ്‍പിറപ്പാഘോഷിയ്ക്കേ

ബാലികയ്ക്കേകീ ജന്‍മമെന്നുള്ള കുറ്റം സ്വന്തം

കാലദോഷമായോര്‍ത്തു മാനുഷി വിങ്ങിപ്പൊട്ടി

“കണ്ണാടി കാണുമ്പോള്‍” (കവിതാസമാഹാരം). വിശ്വദര്‍ശന്‍ പബ്ലിക്കേഷന്‍സ്, 2004.

Extracts

Women Writers of Kerala

View all Authors