Geetha. P. Kothamangalam

ഡോ. ഗീത പി. കോതമംഗലം

കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരത്തു ജനിച്ചു. ദേവകി അന്തര്‍ജനവും എം. പി. മാധവന്‍ നമ്പൂതിരിയും മാതാപിതാക്കള്‍. ഡോ. സി. ആര്‍. രാജഗോപാലന്‍റെ മേല്‍നോട്ടത്തില്‍ 2008 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ഡി. സി. ബുക്സിന്‍റെ നാട്ടറിവു പുസ്തകപരമ്പരയിലും ഫോക്ലോര്‍ അക്കാദമിയുടെ ജീവിതവും സംസ്കാരവും പരമ്പരയിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. “മലയ സമുദായത്തിന്‍റെ നാടോടി വിജ്ഞാനം” ആണ് പ്രസിദ്ധീകരിച്ച കൃതി. കാസര്‍ഗോഡ് മുതല്‍ വടകര വരെയുള്ള പ്രദേശങ്ങളിലെ പതിനേഴായിരത്തോളം വരുന്ന മലയസമുദായത്തിന്‍റെ ഉന്നതദൃശ്യകലാസങ്കല്പങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ മഹത്വം. ഓരോ ചെറുസമുദായവും സമഗ്രവമായ കലാസംസ്കാരത്തിന്‍റെ ഉടമകളാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. അനുഷ്ഠാന കലകള്‍ക്ക് വെറും ദൃശ്യപ്പൊലിമ മാത്രം കല്പിക്കുന്ന ആധുനിക കാലത്ത് ഫോക്ലോറിന്‍റെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഇവിടെ. “മലയരുടെ സ്വത്വപരിസരം' എന്ന അദ്ധ്യായത്തിലെ ആദ്യഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയന്‍ എന്ന പദത്തിന്‍റെ നിഷ്പത്തി പരിശോധിക്കുകയാണിവിടെ. മലയില്‍ വസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് മലയന്‍ എന്ന പദമുണ്ടായതെന്നും ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്നു.

“മലയ സമുദായത്തിന്‍റെ നാടോടി വിജ്ഞാനം” (പഠനം). പയ്യന്നൂര്‍: പുസ്തക ഭവന്‍, 2009.

Extracts

Women Writers of Kerala

View all Authors