Dr. Geetha N.

ഡോ. ഗീത എന്‍

സാഹിത്യനിരൂപക കവലയൂര്‍ ഗവ.ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപികയായി ജോലി നോക്കുന്നു.

"കക്കാടിന്‍റെ കാവ്യകല" ആണ് പ്രസിദ്ധീകരിച്ച കൃതി. എന്‍. എന്‍. കക്കാടിന്‍റെ കാവ്യകലയെക്കുറിച്ചുള്ള വിശദവും സമഗ്രവുമായ പഠനമാണിത്. ഈ ഗ്രന്ഥത്തിലെ 'കക്കാട് കണ്ട ലോകം' എന്ന ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കക്കാടിന്‍റെ ജീവിതകാലം, കാവ്യജീവിതത്തിലെ ഘട്ടങ്ങള്‍ എന്നിവയിലൂടെ കവിസ്വത്വത്തിന്‍റെ വിവിധമാനങ്ങള്‍ ഇതില്‍ വിശദമാക്കിയിട്ടുണ്ട്. ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നതു ശ്രദ്ധേയമാണ് - ആധുനിക പ്രവണതകളുടെ പശ്ചാത്തലത്തില്‍ കാവ്യം, കാവ്യധര്‍മ്മം എന്നിവയെപ്പറ്റി കക്കാട് പുലര്‍ത്തിയ വ്യതിരിക്ത വീക്ഷണത്തെപ്പറ്റി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. തന്‍റെ കാവ്യജീവിതത്തിനും വൈയക്തിക ജീവിതത്തിനും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നു കക്കാടിന്‍റെ കവിതകള്‍ തെളിയിക്കുന്നു. പുരാവൃത്തങ്ങള്‍, ബിംഹങ്ങള്‍ എന്നീ ഉപാദാനങ്ങളുടെ ഉചിതവിന്യാസത്താലും ശിഥിലചിത്രങ്ങളുടെ സമവായീകരണത്താലും വര്‍ത്തമാന നാഗരികതയുടെ സങ്കീര്‍ണമുഖങ്ങള്‍ അവതരിപ്പിക്കുന്ന കക്കാടിയന്‍ രീതി ഈ ഗ്രന്ഥത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. സാമൂഹിക ജീവിതത്തിന്‍റെ ഹാസ്യാത്മകത ആവിഷ്കരിക്കുകന്ന രണ്ടാംഘട്ടത്തിലെ കവിതകളെപ്പറ്റിയും മരണത്തെയും ജീവിതത്തെയും മുഖാമുഖം നിര്‍ത്തി സംവദിച്ച അന്ത്യഘട്ടത്തിലെ കവിതകളെപ്പറ്റിയും പുതിയ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

“കക്കാടിന്‍റെ കാവ്യകല” (പഠനം). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2002.

Extracts

Women Writers of Kerala

View all Authors