Geetha Krishna

ഗീത കൃഷ്ണ

കോട്ടയം സ്വദേശി എം. എസ്. കൃഷ്ണന്‍റെയും ഇന്ദിര കൃഷ്ണന്‍റെയും മകള്‍. എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ നിന്ന് ഹോം മാനേജ്മെന്‍റില്‍ എം. എസ്സി. ബിരുദം നേടി.

"ഗൃഹഭരണം" എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്.

ഗൃഹഭരണം സംബന്ധിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് "ഗൃഹഭരണം" എന്ന പുസ്തകത്തിലെ പ്രതിപാദ്യം. ഓരോ മനുഷ്യന്‍റെയും വ്യക്തിത്വ രൂപവല്‍ക്കരണത്തില്‍ അവനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് കുടുംബമാണ്. കൂടുതല്‍ സമയവും നാം ചെലവഴിക്കുന്നത് വീടുകളിലായരിക്കും. സന്തോഷകരവും ചിട്ടയുള്ളതുമായ ഒരു കുടുംബ ജീവിതം വാര്‍ത്തെടുക്കുന്നതിന്‍റെ പ്രാധാന ചുമതല ഗൃഹനായികയുടേതാണ്. അതിന് അറിവും പരിചയവും അത്യാവശ്യമാണ്. ഒരു വീട്ടിലെ കാര്യങ്ങള്‍ എപ്രകാരം ക്രമീകരിക്കാം, വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം, അപകടകരമായ സാഹചര്യങ്ങളില്‍ എപ്രകാരം പെരുമാറാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വളരെ വ്യക്തമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

“ഗൃഹഭരണം”. കോട്ടയം: ഡി.സി. ബുക്സ്, ഒക്ടോബര്‍, 1999.

Extracts

Women Writers of Kerala

View all Authors