Geetha Idapalli

ഗീത ഇടപ്പള്ളി

1953 ജനുവരി 13 ന് ജനിച്ചു. ഇടപ്പള്ളി കണ്ണത്തോടത്ത് ശാരദാമ്മയുടെയും മേനോന്‍ പറമ്പില്‍ രാമന്‍പിള്ളയുടെയും മകള്‍. ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എം. എ. ബിരുദം കരസ്ഥമാക്കി.

“ആകാശത്തിന്‍റെ കാമുകി”  എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി.

“ആകാശത്തിന്‍റെ കാമുകി” എന്ന കഥാസമാഹാരത്തിലെ ‘മനുഷ്യന്‍, ഋതുക്കള്‍’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാനുഷിക ഭാവങ്ങള്‍ ഇവിടെ ഋതുക്കളില്‍ ആവാഹിക്കുന്നു. പ്രകൃതിയുമായി മനുഷ്യ പ്രകൃതികള്‍ താരതമ്യം ചെയ്യുന്നു. ഏതോ കൗതുകം വാലില്‍ ചരടു കെട്ടി ചലനാത്മകത്വം നഷ്ടപ്പെടുത്തിയ തുമ്പിയെപ്പോലെ കാലം. കാലത്തിന്‍റെ ഭൂരിഭാഗം വേനല്‍ അപഹരിച്ച നാട്. പെയ്യാത്ത കാറുകള്‍ ഉരുണ്ടുകൂടി വെളിച്ചം മറഞ്ഞ സായാഹ്നങ്ങളില്‍ വെറുതെ പാതയ്ക്കപ്പുറം നീണ്ടു വളഞ്ഞ വയല്‍ വരമ്പിലൂടെ  യാത്രയും മടക്കവുമാവര്‍ത്തിക്കുന്ന മനുഷ്യരെ നോക്കുകയായിരുന്നു. ആ വയലിനക്കരെ ഭാവിയുടെ ഒരംശം കാത്തിരിപ്പുണ്ടാകുമെന്ന തോന്നല്‍. തോന്നലായി നേര്‍ത്തു പോയ സ്വപ്നങ്ങള്‍. തകരുന്ന സ്വപന്ങ്ങളും നീറുന്ന മനസ്സും ഒറ്റപ്പെടലിന്‍റെ വേദനയും നമുക്ക് ഈ കഥയില്‍ അനുഭവിക്കാനാകും. ചില ചിന്തകള്‍, വിചാരങ്ങള്‍ അവ്യക്തമായി തെറിച്ചു വീഴുന്നതാണ് ഗീതയുടെ കഥകള്‍. ഭാഷ ലളിതമാണെങ്കിലും എഴുത്തുകാരിയുടെ ഉദ്ദേശ്യം പലപ്പോഴും കഥയില്‍ വ്യക്തമാകുന്നില്ല

“ആകാശത്തിന്‍റെ കാമുകി”.

Extracts

Women Writers of Kerala

View all Authors