Geetha Bakshi

ഗീതാ ബക്ഷി

മുംബെയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡോ. എം. എസ് ബക്ഷിയുടെയും എം. പങ്കജത്തിന്‍റെയും മകളായി 1966 ല്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 1994 മുതല്‍ മംഗളം ദിനപത്രത്തില്‍ സബ് എഡിറ്റര്‍. ഇപ്പോള്‍ കന്യക ദ്വൈവാരിക പത്രാധിപസമിതി അംഗം. മംഗളം പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

പ്രമുഖ കമ്മ്യൂണിസ്റ്റും ദീര്‍ഘകാല കേരളത്തിന്‍റെ മുഖ്യമന്ത്രിയും ആയിരുന്ന ഇ. കെ. നായനാരുടെ ജീവിതത്തെ ആസ്പദമാക്കി ഗീതാ ബക്ഷി തയ്യാറാക്കിയ പുസ്തകമാണ് "നായനാര്‍ സഹയാത്രികരുടെ സഖാവ്". കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ശ്രീമാന്‍ ഇ. കെ. നായനാര്‍. അദ്ദേഹത്തെ വ്യക്തിപരമായി കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയാണ് ഇവിടെ എഴുത്തുകാരി. ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനം അതിനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. എഴുത്തിലും പത്രഭാഷയുടെ സ്വാധീനം കാണാം.

കെ. എ. ബീനക്കൊപ്പം ഗീതാബക്ഷി തയ്യാറാക്കിയ “ഡേറ്റ് ലൈന്‍” എന്ന പുസ്തകം ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പുള്ള പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ളതാണ്. പതിനേഴ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ തൊഴില്‍ ജീവിതത്തെ മുന്‍ നിര്‍ത്തി അവര്‍  ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു. പുസ്തകത്തില്‍ നിന്ന്  څഓര്‍മ്മയിലെന്നും നിറം മങ്ങാതെچ എന്ന അദ്ധ്യായം ഇവിടെ ഉള്‍പ്പെടുത്തുന്നു. 

“നായനാര്‍ സഹയാത്രികരുടെ സഖാവ്” (ജീവചരിത്രം). 2000. “ഡേറ്റലൈന്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍” (കുറിപ്പുകള്‍). കോട്ടയം: കറന്‍റ് ബുക്സ് - 2010.

Extracts

Women Writers of Kerala

View all Authors