Gayathri (Gayathri Raveendra Babu)

ഗായത്രി (ഗായത്രി രവീന്ദ്രബാബു)

1957 മാര്‍ച്ച് 10 ന് കൊല്ലം ജില്ലയിലെ വെട്ടിക്കവലയില്‍ ജനിച്ചു. കെ. ശിവദാസന്‍റെയും വി. ടശ. ലളിതമ്മയുടേയും മകള്‍. ചില ആനുകാലികങ്ങളില്‍ എഡിറ്ററായും, ആകാശവാണി അനൗണ്‍സറായും, സ്ക്രിപ്റ്റ് റൈറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് മാസികയായ ശില്പിമാഗസിന്‍.കോം ന്‍റെ എഡിറ്ററായി രണ്ടു വര്‍ഷം സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രകാശന വിഭാഗത്തില്‍ പ്രൂഫ് റീഡറായി സേവനം അനുഷ്ഠിക്കുന്നു.

“കുറേക്കൂടി നിറങ്ങള്‍” (1992), “മൃതിലഹരി” (2000), “മഴനിഴല്‍” (2007) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 1978 ല്‍ വള്ളത്തോള്‍ ജډശതാബ്ദിയോടനുബന്ധിച്ച് ഭോപ്പാല്‍ മലയാള സാഹിത്യവേദി നടത്തിയ അഖിലേന്ത്യാ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനവും, ബോംബെ കേരളീയ സമാജം, അറ്റ്ലസ് ഏഷ്യാനെറ്റ് ലിറ്റററി അവാര്‍ഡ് 2002, ഭാവനാ ആര്‍ട്ട്സ് സൊസൈറ്റി ദുബായ് തുടങ്ങിയ സാഹിത്യ കൂട്ടായ്മകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

‘രുചിവിപ്ലവം’ എന്ന കഥയില്‍ ഉത്തരാധുനിക വിഭവങ്ങളുടേയും നമ്മുടെ നാടന്‍ വിഭവങ്ങളുടേയും രുചി എത്രത്തോളമാണെന്ന് ഒരു കുടുംബത്തിന്‍റെ അഭിരുചിയിലൂടെ പറയുകയാണ് കഥാകാരി. ആക്ഷേപഹാസ്യത്തിന്‍റേതായ ഒരു രീതി ഈ കഥയില്‍ നമുക്ക് ദര്‍ശിക്കാം. ‘കുമിളും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത ശൈലിയിലുള്ള തീയലിനു പകരം മഷ്റൂം സ്പെഗറ്റി’. അടുക്കളയില്‍ പരീക്ഷണം നടത്തി പാചകക്കുറിപ്പുകള്‍ കണ്ട് സ്പെഗറ്റി ഉണ്ടാക്കി അച്ഛനും മക്കള്‍ക്കും കൊടുക്കുകയാണ്. അതിന്‍റെ രുചി ആര്‍ക്കും ഇഷ്ടമാകുന്നില്ല. സ്പെഗറ്റി വിളമ്പിയ കിണ്ണം തള്ളിനീക്കി വിഷാദത്തോടെ, അമ്മ ഉണ്ടാക്കാറുള്ള കുമിള് തീയലിന് എന്തു രുചിയാ എന്നു മകള്‍ പറയുമ്പോള്‍, ഇതൊക്കെ ഇങ്ങനെ വായില്‍ വയ്ക്കാന്‍ കൊള്ളാതാക്കാന്‍ നീ എന്തുമാത്രം കഷ്ടപ്പെട്ടിരിക്കും എന്നാണ് അച്ഛന്‍ ചോദിക്കുന്നത്. അതിനു പകരം മാങ്ങാച്ചമ്മന്തിയും കൂട്ടി അവര്‍ രുചിയോടെ ആഹാരം കഴിക്കുന്നു. പരീക്ഷണങ്ങള്‍ പഴയ കൈപ്പുണ്യത്തിന് അപമാനമാവുകയാണ് ഈ കഥയില്‍.

“കുറേക്കൂടി നിറങ്ങള്‍” (നോവല്‍). ശ്രീവിദ്യാ പബ്ലീഷേഴ്സ്, 1991. “മൃതിലഹരി” (കഥാസമാഹാരം). മാവേലിക്കര :പ്രതിഭാ ബുക്ക്സ്, , ജൂണ്‍ 2000. “മഴനിഴല്‍” (നോവല്‍). തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2007. “സംഗമനീയം” (നോവല്‍) - അച്ചടിയില്‍. “പ്രവാസി കഥകള്‍” (പലരുടെ സമാഹാരം) - അച്ചടിയില്‍.

Extracts

Women Writers of Kerala

View all Authors