Ganga Suran

ഗംഗാ സുരന്‍

ഡോ. ഗംഗാ സുജാതന്‍ എന്ന പേരില്‍ എഴുതുന്നു. 1962 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. ഡോക്ടറാണ്. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും നോവലെറ്റുകളും എഴുതുന്നു. ഗൃഹലക്ഷ്മി ചെറുകഥാ മത്സരത്തില്‍ 2000 ല്‍ പ്രോത്സാഹന സമ്മാനം കിട്ടിയിട്ടുണ്ട്. 2005 ല്‍ നവാഗത നോവലിസ്റ്റുകള്‍ മാതൃഭൂമി ബുക്സ് നടത്തിയ മത്സരത്തില്‍ “പെണ്ണിരയുടെ ഉപമ” എന്ന ഗംഗാ സുജാതന്‍റെ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 ല്‍ പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് “ഐസ്രോ കോളനി വീട്” എന്ന നോവലിന് ലഭിച്ചു. കുങ്കുമം, കലാകൗമുദി, മാധ്യമം, ദേശാഭിമാനി, പച്ചമലയാളം, ഗൃഹലക്ഷ്മി തുടങ്ങിയ വാരികകളില്‍ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003 ല്‍ ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച കഥാകാരികളുടെ പ്രണയകഥകളില്‍ ഡോ. ഗംഗാ സുജാതന്‍റെ രചനയും ഉള്‍പ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയവും, അസാധാരണമായ ആഖ്യാനരീതിയുമാണ് ഡോ. ഗംഗാ സുജാതന്‍റെ രചനകളെ ശ്രദ്ധേയമാക്കുന്നത്. അസാധാരണമായ വിചാരങ്ങളും കല്പനകളും അവരുടെ എഴുത്തില്‍ ധാരാളമായി കടന്നു വരുന്നു. യാഥാര്‍ത്ഥ്യവും, ഫാന്‍റസിയും മിത്തും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അസാധാരണ രചനാ ലോകം. 2001 ല്‍ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച “കാണാതെ പോയ സുവിശേഷം” എന്ന നോവലെറ്റില്‍ നിന്ന് ഏതാനും ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോവലെറ്റിന്‍റെ പേര് സൂചിപ്പിക്കുന്നതു പോലെ വേദപുസ്തകവുമായി ബന്ധപ്പെടുത്തിയിട്ടുള്ള രചനയാണ്. ബൈബിളിക്കല്‍ ഭാഷാരീതിയും പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ സങ്കീര്‍ണവും, അസംബന്ധം എന്ന് വിശേഷിപ്പിക്കാവുന്നതുമായ ഒരു ദുരൂഹതയും ഇവിടെ പ്രകടമാണ്.

“ഐസ്രോ കോളനി വീട്” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2006. “പെണ്ണിരയുടെ ഉപമ” (നോവല്‍). കോഴിക്കോട്: മാതഭൂമി ബുക്സ്, 2007.

Extracts

Women Writers of Kerala

View all Authors