Elsa (Elsamma Esho Mukkadan)

എല്‍സ (എല്‍സമ്മ ഈശോ മുക്കാടന്‍)

1953 ജനുവരി 15 ന് കോട്ടയം ജില്ലയില്‍ ജനിച്ചു. ബിരുദ പഠനത്തിനുശേഷം  ചില ആനുകാലികങ്ങളില്‍ സബ് അസിസ്റ്റന്‍റ് എഡിറ്ററായും അബുദാബിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറേബ്യ മാഗസിനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

“ശിശിരസന്ധ്യകള്‍” (1980), “നയോമി” (1992) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍.

‘ഒരു ഉള്‍നാടന്‍ യാത്ര’ എന്ന കഥയില്‍ തന്‍റെ സുഹൃത്തായ വിജയനെ അന്വേഷിച്ച് ഇറങ്ങുന്ന ജേക്കബിലൂടെ ആസ്വാദകരും ഒരു യാത്ര നടത്തുകയാണ്. യാത്രയ്ക്കിടയില്‍ ജേക്കബ് നേരിടും പ്രതിസന്ധികള്‍ സാമൂഹിക അനീതികളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയത്തിന്‍റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന കൊള്ളതരുതായ്മകളെ വളരെ വ്യക്തമായി ഈ കഥയില്‍ ആവിഷ്കരിക്കുന്നു. ആധുനിക കാലഘട്ടത്തിന്‍റെ കൊടും തകര്‍ച്ചയാണ് എല്‍സയുടെ കഥകള്‍ക്ക് അടിസ്ഥാനം.

“ശിശിര സന്ധ്യകള്‍”. വൈക്കം: ഹോബി പബ്ലിഷേഴ്സ്, 1980. “നയോമി”. കൊച്ചി: ക്യാപ്സ്യൂള്‍ പബ്ലിക്കേഷന്‍, 1993.