Elsi Tharamangalam

എല്‍സി താരമംഗലം

സ്വദേശം കേരളം ആണെങ്കിലും എല്‍സി താരമംഗലം വളര്‍ന്നതും ജീവിക്കുന്നതും കേരളത്തിന് പുറത്ത്മൈസൂറിലാണ്. മലയാള ഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യം ഉളളതായിരുന്നു എല്‍സിയുടെ അച്ഛന്‍ എസ്. പി. ഗി. എസില്‍ നിന്ന് മലയാള കൃതികള്‍ വരുത്തി വായിച്ചിരുന്നു. സ്വപ്രയത്നത്താല്‍ മലയാളം പഠിച്ചു. കഥകള്‍ എഴുതിതുടങ്ങിയത് മലയാളത്തിലാണ്. ഇംഗ്ളീഷില്‍ കവിതകള്‍ എഴുതുന്നു. മൈസൂറിലെ വിദ്യാഭ്യാസകാലത്ത് , റീജിയനല്‍ കോളേജ് ഏഫ് എജ്യുക്കേഷനില്‍ ഇംഗ്ളീഷ് സാഹിത്യത്തിന് പഠിക്കുമ്പോള്‍ യു. ആര്‍ അനന്തമൂര്‍ത്തി അവിടെ അധ്യാപകനായിരുന്നു. അനന്തമൂര്‍ത്തിയുടെ കീഴില്‍ തന്നെയാണ് എല്‍സി ഗവേഷണം നടത്തിയതും ഡോക്ടറേറ്റ് നേടിയതും. കവി എന്ന നിലയില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ എല്‍സി താരമംഗലം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ കവിതാ മത്സരത്തില്‍ രണ്ട് തവണ സമ്മാനങ്ങള്‍ ലഭിച്ചു. നാഷണല്‍ ലൈബ്രററി ഓഫ് പോയട്രി, പോയട്രി ഗില്‍ഡ്, നോബിള്‍ ബുക് ഹൗസ് എന്നിവയുടെ പ്രശസ്തമായ ആന്തോളജിയില്‍ എല്‍സിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൊറന്‍റൊ റിവ്യൂ, ജേണല്‍ ഓഫ് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ലിറ്ററേച്ചര്‍, ദി ലിറ്റില്‍ മാഗസിന്‍ എന്നിവയിലും കവിതകള്‍ എഴുതിയിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും, പി. സുരേന്ദ്രന്‍റെ കഥകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “അമേരിന്ത്യന്‍ നോട്ട്ബുക്ക്” എന്ന എല്‍സി താരമംഗലത്തിന്‍റെ പുസ്തകം ഒരു യാത്രാവിവരണമാണ്. സബ് ആര്‍ട്ടിക് പ്രദേശമായ പക്കറ്റവാഗണിലെ ക്രി എന്ന റെഡ് ഇന്ത്യന്‍ വിഭാഗത്തിന്‍റെ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവമാണ് ഈ പുസ്തകത്തിന് വിഷയമായിരിക്കുന്നത്. മാനയിലെ പ്രധാന ഭൂമിയില്‍ നിന്ന് വിദൂരത്താണ് ഈ പ്രദേശം. മൂന്നുതരം വിമാനത്തില്‍ കയറി. കണ്ണെത്താത്ത കാടും എണ്ണിയാല്‍ തീരാത്ത തടാകങ്ങളും താണ്ടി പക്ക് എയര്‍സ്ട്രിപ്പില്‍ എത്തിയാല്‍ പിന്നെ അഞ്ച് കിലോമീറ്റര്‍ കാട്ടുപാത താണ്ടണം. അരക്ക് പോലെ കാലില്‍ ഒട്ടിപ്പിടിക്കുന്ന മണ്ണാവും മഴക്കാലത്ത്, അല്ലാത്തപ്പോള്‍ അകത്തേക്ക് അടിച്ചുകയറുന്ന പൊടിമണ്ണ്. പലതരം ചൂഷണങ്ങള്‍ക്ക് വിധേയരായ ആദിമ മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം.

“വെളിച്ചത്തിന്‍റെ ഗോപുരം” (കഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2003. “അമേരിന്ത്യന്‍ നോട്ട് ബുക്ക്”. തൃശൂര്‍: ഗ്രീന്‍ബുക്സ്, 2003. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശില്പങ്ങളുടെ പരിഭാഷ. പി. സുരേന്ദ്രന്‍റെ ചെറുകഥകളുടെ പരിഭാഷ.

Extracts

Women Writers of Kerala

View all Authors