സി. ചന്ദ്രമതി

1943 ല്‍ കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ ജനിച്ചു. ശ്രീമതി ചെല്ലമ്മക്കുഞ്ഞമ്മയുടെയും ശ്രീനാരയണന്‍ ഉണ്ണിത്താന്‍റെയും മകള്‍. അഞ്ചാലുംമൂട്, നീരാവില്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിട്ടയേര്‍ഡ് പ്രൊഫസര്‍ (ഇംഗ്ലീഷ്) ആണ്.

          ഇംഗ്ലീഷ്, മലയാളം കവിതകള്‍, മലയാളം കഥകള്‍ എന്നിവ രചിക്കുന്നു. ഇംഗ്ലീഷ് കവിതയ്ക്ക് സ്കോട്ടിഷ് അവാര്‍ഡ് (ഡിപ്ലോമ ഇന്‍ പൊയട്രി), മലയാളം കഥയ്ക്ക് ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള അവാര്‍ഡ്, ശ്രീനാരായണ സാഹിത്യ സമിതി അവാര്‍ഡ് (പുനലൂര്‍), പ്രചോദ സാഹിത്യ സമിതി അവാര്‍ഡ് (കൊല്ലം), കഥാരംഗം പ്രവാസി അവാര്‍ഡ് (ബാംഗ്ളൂര്‍) എന്നിവ ലഭിച്ചിട്ടുണ്ട്.

          څമദേഴ്സ് ഡേچ  എന്ന കഥ ഇന്നത്തെ സാമൂഹ്യ മനസ്ഥിതിയുടെ ഒരു മുഖം കാട്ടിത്തരുന്നു. പുതു തലമുറയുടെ ബന്ധങ്ങള്‍ മദേഴ്സ് ഡേ, പോലെയുള്ള ചില ദിവസങ്ങളിലെ ആഘോഷങ്ങളായി ഒതുങ്ങുന്നു. ഒരു ചടങ്ങു പോലെ ഓരോന്നും ആഘോഷിച്ചു തീര്‍ക്കുമ്പോള്‍ അച്ഛനമ്മമാരുടെ മനസ്സ് തിരിച്ചറിയാന്‍ മക്കള്‍ക്കു സാധിക്കുന്നില്ല. ഈ കഥയിലെ അമ്മയുടെ എല്ലാ മക്കളും മദേഴ്സ് ഡേ ആഘോഷിക്കാനെത്തുന്നു. അമ്മയുടെ ഇഷ്ടം ആരും അന്വേഷിച്ചില്ല. ആഘോഷ പരിപാടികള്‍ കഴിഞ്ഞ് വലിയ വീട്ടിലെ നിശബ്ദതയില്‍ അമ്മയെ തനിയെ വിട്ട് മക്കള്‍ യാത്രയാവുന്നു. വാര്‍ദ്ധക്യത്തിന്‍റെ ഏകാന്തതയും പുതുയുഗത്തിന്‍റെ പുറംപൂച്ചുകളും ഈ കഥയില്‍ കാണാം.

“മൃത്യോര്‍മ” (കഥകള്‍) - ഉണ്‍മ പബ്ലിക്കേഷന്‍സ്, നൂറനാട്, 1997. “ഇവിടെ എനിക്ക് സുഖമാണ്” (കഥകള്‍) - പ്രഭാത് ബുക്ക് ഹൗസ്, 2001. “സത്യം മാത്രമേ ബോധിപ്പിക്കൂ” (കഥകള്‍). കൊല്ലം: സൈന്ധവ ബുക്സ്, 2005. “വള്ളി അമ്മായി” (കഥകള്‍). കൊല്ലം: സൈന്ധവ ബുക്സ്, 2008.