Bulkies

ബള്‍ക്കീസ്

1959 ജനുവരി 16 ന് കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ പുഴവാതുക്കരയില്‍ പാറയില്‍ തുണ്ടില്‍ വീട്ടില്‍ ശ്രീ. പി. എസ്. ഹമീദ് റാവുത്തറുടെയും തങ്കമ്മാ ബീവിയുടെയും മകളായി ജനനം.

പ്രതീക്ഷയും മതമൈത്രിയും മുഖമുദ്രയായി കരുതുന്ന കവയിത്രിയാണ് ബള്‍ക്കീസ്. തന്‍റെ കവിതകളിലൂടെ നാളയെക്കുറിച്ച് സ്വപ്നം കാണുകയാണവര്‍. “ഹോമകുണ്ഡത്തിലെ പക്ഷി” എന്ന കവിതാസമാഹാരത്തിലെ കവിതകളെല്ലാം തന്നെ അതിനുള്ള തെളിവുകളാണ്. ‘എന്തിനായി’ എന്ന കവിതയില്‍ ആരോടും പരിഭവമില്ലാതെ ശത്രുക്കളെപ്പോലും പ്രിയസഹോദരിയായി കരുതുന്ന ഒരു നല്ല മനസ്സിനെ കാണാം. ജീവിതത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ദാര്‍ശനിക കവിതകളാണ് ‘ഹോമകുണ്ഡത്തിലെ പുഷ്പവും ധന്യരും’. നډയ്ക്കും സ്നേഹത്തിനും വിലയില്ലാത്ത വര്‍ത്തമാന കാലത്ത് അതിനുവേണ്ടി രചന നടത്തുന്ന ബള്‍ക്കീസും അവരുടെ കവിതകളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. “ഹോമകുണ്ഡത്തിലെ പക്ഷി” ബള്‍ക്കീസിന്‍റെ ഇരുപത്തിയഞ്ച് കവിതകളുടെ സമാഹാരമാണ്.

“ഹോമകുണ്ഡത്തിലെ പക്ഷി” എന്ന കവിതാ സമാഹാരത്തിലെ വളരെ അര്‍ത്ഥവത്തായ രണ്ടു കവിതകളാണ് ‘മനുഷ്യനും’, ‘അറിയുന്നീലാരേയും’. ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ‘മനുഷ്യന്‍’ എന്ന കവിത നമ്മെ കൂട്ടികൊണ്ടുപോകുന്നത്. പലതരത്തിലുള്ള മനുഷ്യരാണ് നമുക്ക് ചുറ്റും. അതില്‍ സ്വാര്‍ത്ഥതയും ക്രൂരതയും ഏറിവരുന്നു. പുരുഷനായാലും സ്ത്രീയായാലും നډയുള്ളവരും തിډയുള്ളവരും ഉണ്ടാവാം. ഒരേ സമയം തന്നെ മനുഷ്യന്‍റെ നډയും തിډയും ചൂണ്ടികാട്ടുകയാണ് ഈ കവിതയിലൂടെ. ജീവിത പാച്ചിലില്‍ മനുഷ്യന്‍ അവന്‍റെ ധര്‍മ്മം പോലും മറക്കുന്നു. അവനവനെ തന്നെ മറക്കുന്നതു കൊണ്ടാണ് ഈ തിډകളിലേക്ക് അവന്‍ നടന്നടുക്കുന്നതെന്ന് കവിത നമുക്ക് പറഞ്ഞു തരുന്നു. ‘അറിയുന്നീലാരേയും’ എന്ന കവിത പറയുന്നത് പൂര്‍ണ്ണമായി ആരും ആരേയും മനസ്സിലാക്കുന്നില്ല, അതിനു കഴിയുന്നില്ല എന്നാണ്. ഇന്നത്തെ ജീവിതത്തില്‍ ഓരോ മനുഷ്യനും ഓരോ തുരുത്തിലാണ് ജീവിക്കുന്നത്. ചിലര്‍ അവിടേക്ക് എത്തുന്നു ചിലതെല്ലാം പറയുന്നു. അതിനുശേഷം അവര്‍ തങ്ങളുടെ ലോകത്ത്. മനുഷ്യര്‍ അവനവനെ തന്നെ നന്നായി മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ള ഈ ലോകത്തിനെ നോക്കി കവയിത്രി വിലപിക്കുന്നു.

“ഹോമകുണ്ഡത്തിലെ പക്ഷി” - (2004).

Extracts

Women Writers of Kerala

View all Authors