Bindu Ratheesh

ബിന്ദു രതീഷ്

1972 ല്‍ കണ്ണൂരില്‍ ജനിച്ചു. മലയാളത്തില്‍ എം. എ., ബി. എഡ്. “ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍” ആദ്യ നോവല്‍. നവാഗത നോവലിസ്റ്റുകള്‍ക്കായി മാതൃഭൂമി ബുക്സ് നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുക്കപ്പെട്ട നോവലാണിത്. “ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍” എന്ന നോവലിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനീതിയുടെയും അസമത്വത്തിന്‍റെയും ശക്തി ദുര്‍ഗങ്ങള്‍ക്കു നേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്നേഹിയുമായ അച്ഛന്‍. അച്ഛന്‍റെ കര്‍ക്കശമായ ശരികള്‍ മനസ്സിലാക്കാന്‍ വൈകിയ മകന്‍. കമ്പനിക്കെതിരായി നീണ്ടുനിന്ന സമരപരിപാടികള്‍ക്കു നടുവില്‍ നിന്നും മരണം ഒരുനാള്‍ അച്ഛനെ ദുരൂഹമായി കവര്‍ന്നെടുക്കുന്നു. അച്ഛന്‍ നഖശിഖാന്തം എതിര്‍ത്തിരുന്ന സ്ഥാപനത്തില്‍ തന്നെ ഗത്യന്തരമില്ലാതെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന മകന്‍. ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്‍റെ വിഹ്വലമായ മനസ്സിന്‍റെ ആത്മാലാപമാണ് ഈ നോവല്‍.

“ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍” (നോവല്‍). കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2007.

Extracts

Women Writers of Kerala

View all Authors