Dr. Bindu Krishnan

ഡോ. ബിന്ദു കൃഷ്ണന്‍

1970 ല്‍ തൃശൂര്‍ ജില്ലയില്‍ ജനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്കല്‍ റീഡറാണ്. ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ എഴുതാറുണ്ട്. എട്ടുവര്‍ഷത്തോളമായി മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. മലയാളത്തിലെ പല എഴുത്തുകാരുടെയും കവിതകള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കവിതകള്‍ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. “തൊട്ടാല്‍ വാടരുത്” എന്ന കവിതാസമാഹാരം 2008 ല്‍ പ്രസിദ്ധീകരിച്ചു. ബിന്ദു കൃഷ്ണന്‍റെ കവിതകള്‍ ഹിന്ദിയിലേയ്ക്കും തമിഴിലേയ്ക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വിജി തമ്പിയുടെ കവിതകള്‍ ബിന്ദു കൃഷ്ണന്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ‘ടൗരസഹശിഴ ഋൃമ’ എന്ന പേരില്‍ മണ്‍സൂണ്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 2010 ല്‍ “തൊട്ടാല്‍ വാടരുത്” എന്ന കൃതിയ്ക്ക് യുവകവികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആശാന്‍ സ്മാരക പുരസ്കാരം ലഭിച്ചു. ജീവിതത്തെ കുറിച്ചുള്ള അന്വേഷണം മാത്രമല്ല, ജീവിതാന്വേഷണത്തെ കുറിച്ചുള്ള ആരായലുകളും കവിതക്ക് വിഷയമാകാറുണ്ട്. ബിംബങ്ങളെ ഉടയ്ക്കാനും ഉടഞ്ഞ ബിംബങ്ങളെ ചേര്‍ത്തുവയ്ക്കാനും കവികള്‍ക്ക് കഴിയാറുണ്ട്. അത്തരത്തില്‍ എന്തോ ഒന്ന് പ്രകടമാകുന്നവയാണ് ബിന്ദു കൃഷ്ണന്‍റെ കവിതകള്‍. ബിന്ദുകൃഷ്ണന്‍റെ കവിതകള്‍ക്ക് ആമുഖമായി എഴുതിയ പഠനത്തില്‍ ശ്രീ. പി. എന്‍ ഗോപീകൃഷ്ണന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. വെട്ടി നിര്‍ത്തിയ പ്ലാനിനനുസരിച്ച് പണിതുയര്‍ത്തിയ ഒരു ലോകക്രമം ബിന്ദുവിന് വശമില്ല. കനത്ത അതിരുകളുണ്ട് ആ ലോകത്തിന് പക്ഷേ അതിരുകള്‍ക്കുള്ളില്‍ പടര്‍ന്നും ചരിഞ്ഞും, തളര്‍ന്നും, ചാഞ്ഞും നിറയുന്ന ഒരു ലോകമാണത്. അഴിഞ്ഞഴിഞ്ഞ് ക്രമം തെറ്റുന്ന ലോകം സ്നേഹത്തിന്‍റെ ഒരു കാഴ്ചയാണ് ഈ ക്രമമില്ലായ്മയെ ക്രമമാക്കുന്നത്. ബിന്ദു കൃഷ്ണന്‍റെ “തൊട്ടാല്‍ വാടരുത്” എന്ന സമാഹാരത്തിലെ ‘സംഗമം’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. മുലപ്പാലും ഋതുരക്തവും കലര്‍ന്ന ഒരു കണ്ണുനീര്‍തുള്ളി ഒഴുകി അമ്മയായ ഭൂമീ ദേവിയില്‍ വന്നെത്തിചേരുകയാണ് കവിതയില്‍. വിരലിടുക്കിലൂടൂര്‍ന്ന് നനഞ്ഞ മണ്ണിനൊരമ്മ നല്‍കുമ്പോള്‍, ഒരു മഴക്കുള്ളില്‍ ചിരിയോടമ്മ പുണര്‍ന്നു മന്ത്രിക്കും ഞാനറിയുന്നു. കണ്ണുനീരിന്‍റെ ഉപ്പും മലപ്പാലിന്‍റെ മധുരവും ഋതുരക്തത്തിന്‍റെ ചുവപ്പും കലര്‍ന്ന സ്ത്രീജീവിതത്തെക്കുറിച്ചുള്ള ഒരു അടയാളപ്പെടുത്തല്‍.

“തൊട്ടാല്‍ വാടരുത്” (കവിതാസമാഹാരം). തൃശൂര്‍: കറന്‍റ് ബുക്സ്, 2008.

Extracts

Women Writers of Kerala

View all Authors