K. N. Bhavaniyamma Teacher

കെ. എന്‍. ഭവാനിയമ്മ ടീച്ചര്‍

1924 ല്‍ പത്തനംതിട്ട ജില്ലയിലെ തട്ടയില്‍ ജനിച്ചു. എന്‍. എസ്. എസിന്‍റെ വിവിധ വിദ്യാലയങ്ങളില്‍ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ച് 1979 ല്‍ വിരമിച്ചു. പന്തളം പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. “രാമഭക്തരാവണന്‍” (2006) ആണ് പ്രസിദ്ധീകരിച്ച കൃതി. ധാരാളം കഥകളും കവിതകളും രചിച്ചിട്ടുണ്ട്. കെ. എന്‍. ഭവാനിയമ്മ ടീച്ചറിന്‍റെ രാമായണ വ്യാഖ്യാന രചനയാണ് “രാമഭക്തരാവണന്‍”. രാമായണകഥയെ രാവണന്‍റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ്. രാവണന്‍റെ ഉത്ഭവ പശ്ചാത്തലം മുതല്‍ മരണം വരെയുള്ള കഥകള്‍ ആണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിപ്പിച്ചിരിക്കുന്നത്. രാമകഥ രാവണന്‍റെ കഥ കൂടിയാണ്. സാധാരണ രാമകഥകളെ അപേക്ഷിച്ച് ഇതിലെ രാവണന്‍ കുറേക്കൂടി തിളങ്ങുന്ന വ്യത്യസ്തമായൊരു വ്യക്തിത്വത്തിന് ഉടമയാണ്. രാവണനെ പരമദുഷ്ടനായി മാത്രം കാണാന്‍ കഴിയുന്നതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു വ്യതിയാനം ഇതിവൃത്തത്തിന് നല്‍കിയിട്ടുണ്ട്.

“രാമഭക്തരാവണന്‍”. ആലുവ: പെന്‍ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors