കെ. പി. ഭവാനി (കാട്ടുശ്ശേരി പിഷാരത്ത് ഭവാനി)

1950 ആഗസ്റ്റ് 1 ന് പാലക്കാട് ജില്ലയിലെ കാട്ടുശ്ശേരിയില്‍ ജനിച്ചു. കെ. പി. രാഘവ പിഷാരടിയുടെയും കെ. പി. പത്മാവതി പിഷാരസ്യാരുടെയും മകള്‍. കാട്ടുശ്ശേരി ഗവ. ലോവര്‍ പ്രൈമറി സ്കൂള്‍, ആലത്തൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സി. ബി. ഐ. ജോയിന്‍റ് ഡയറക്ടര്‍ "സി. ബി. ഐ. ഡയറിക്കുറിപ്പുകള്‍" എന്ന പേരില്‍ തയ്യാറാക്കി മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു. ദൂരദര്‍ശന്‍, തിരുവനന്തപുരം കേന്ദ്രത്തിനു വേണ്ടി 'ഒരു പൂവിരിയുന്നു' എന്ന സീരിയലിന് സ്ക്രിപ്റ്റ് എഴുതി. ഏകദേശം അമ്പതോളം റേഡിയോ നാടകങ്ങളും ഏഴു സീരിയല്‍ നാടകങ്ങളും ആകാശവാണിയുടെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പോര്‍ട്ട് ബ്ലെയര്‍ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മാതൃഭൂമി, ഗൃഹലക്ഷ്മി, മനോരമ, വനിത, കലാകൗമുദി, കന്യക, വിമന്‍സ് മാഗസീന്‍, മനോരാജ്യം, കലാലയം എന്നീ ആനുകാലികങ്ങളിലായി അറുപതിലധികം ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മടക്കയാത്ര' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീ. ശിവന്‍ څഒരു യാത്രچ എന്ന പേരില്‍ ചലച്ചിത്രം നിര്‍മ്മിക്കുകയുണ്ടായി. രണ്ട് ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ഈ ഫിലിം.

"കൃഷ്ണതുളസി" (1982), ڇരാഗം താളം ലയം" (1995), "കളിപ്പാവ" (1995), "നിറങ്ങള്‍ നിഴലുകള്‍" (2000) , ڇമഞ്ഞുമലകളില്‍ മോക്ഷം തേടി"  എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

മഹാനഗരത്തില്‍ നിന്നും നാട്ടിലേക്കുള്ള ഒരമ്മയുടെ മടക്കയാത്രയെക്കുറിച്ച്  പറയുകയാണ് കെ. പി. ഭവാനിയുടെ 'മടക്കയാത്ര' എന്ന കഥയില്‍. മകന്‍റെയൊപ്പം കുറച്ചുനാള്‍ കഴിയാനുള്ള മോഹവുമായി മഹാനഗരത്തില്‍ എത്തുന്ന ലക്ഷ്മി എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നത്. തന്‍റെ നാടിനെയും വീടിനെയും കുറിച്ചുള്ള സ്വത്വബോധം അവരില്‍ അസ്വസ്ഥത ഉളവാക്കുന്നു. മകന്‍റെയൊപ്പം കഴിഞ്ഞ ആറുദിനങ്ങള്‍ ആ അമ്മയ്ക്ക് ആറ് യുഗം പോലെയാണ് അനുഭവപ്പെട്ടത്. നഗരത്തിലെയും നാട്ടിന്‍ പുറത്തെയും ജീവിത രീതിയിലുള്ള വൈരുദ്ധ്യങ്ങളെ വളരെ ലളിതമായ ഭാഷയില്‍ ഹൃദ്യമായി ആവിഷ്കരിക്കാന്‍ കഥാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

“കൃഷ്ണതുളസി”. കോട്ടയം: ഗ്രന്ഥകര്‍ത്താവ്, എന്‍. ബി. എസ്. 1982. “രാഗം താളം ലയം”. പൂര്‍ണ്ണ, ജൂണ്‍, 1995. “കളിപ്പാവ”. കോട്ടയം: ഗ്രന്ഥകര്‍ത്താവ്, എന്‍.ബി.എസ്. കോട്ടയം, മെയ് 1995. “നിറങ്ങള്‍ നിഴലുകള്‍”. പ്രഭാത് ബുക്സ്, ജനുവരി, 2000. “മഞ്ഞമലകളില്‍ മോക്ഷം തേടി”. പ്രഭാത് ബുക്സ്, 2008. “സി. ബി. ഐ. ഡയറിക്കുറിപ്പ്” (കെ. മാധവന്‍റെ സര്‍വ്വീസ് സ്റ്റോറി - തയ്യാറാക്കിയത് കെ.പി. ഭവാനി).കോഴിക്കോട്: മാതൃഭൂമി ബുക്സ്, ഡിസംബര്‍ 2000.